Kerala

യൂത്ത് കോൺഗ്രസ് സംഘടന തെരെഞ്ഞെടുപ്പ്; സിനിമാതാരത്തിന്‍റെ പേരിലും വ്യാജ തിരിച്ചറിയൽ രേഖ

Published

on

യൂത്ത് കോൺഗ്രസ് സംഘടനാതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്നടൻ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചും തിരിച്ചറിയൽ രേഖയുണ്ടാക്കിയെന്ന് പൊലീസ് കണ്ടെത്തില്‍. പ്രതിയായ അഭി വിക്രത്തിന്റെ ഫോണിലാണ് നടന്റെ ഫോട്ടോ ഉപയോഗിച്ചുള്ള കാർഡ് കണ്ടെത്തിയത്. ഈ കാർഡ് വോട്ടിംഗിന് ഉപയോഗിച്ചതായി വ്യക്തമായിട്ടില്ല.

കേസിൽ അറസ്റ്റിലായ പ്രതികൾ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാകും. ഇന്നലെ പ്രതികളെ ഹാജരാക്കിയപ്പോൾ നാല് പേർക്കും കോടതി ഇടക്കാലജാമ്യം നൽകിയിരുന്നു. തുറന്ന കോടതിയിൽ കേസ് കേൾക്കുന്നതിന് വേണ്ടിയാണ് ജാമ്യം നൽകിയത്. രാവിലെ 11 മണിക്കാണ് സിജെഎം കോടതി കേസ് പരിഗണിക്കുന്നത്. നിലവിൽ അറസ്റ്റിലായ അഭി വിക്രം , ഫെന്നി നൈനാൻ, ബിനിൽ ബിനു, വികാസ് കൃഷ്ണൻ എന്നിവരുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. അടൂരും പന്തളവും കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version