Business

വാട്‌സ്ആപ്പ് ചാറ്റ് ബാക്കപ്പ്; ഇനി ഗൂഗിളിന് പണം വേണം

Published

on

വാട്‌സ്ആപ്പ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവിൽ ബാക്കപ്പ് ചെയ്യുന്നത് ആകെ സ്റ്റോറേജ് സ്പെയ്സിന്റെ ഭാഗമായി കണക്കാക്കുമെന്ന് റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ബാധകമാവുന്ന ഈ മാറ്റം 2024 പകുതിയോടെ നിലവില്‍ വരും. ഇതുവരെ വാട്‌സ്ആപ്പ് ചാറ്റുകള്‍ ക്ലൗഡില്‍ സേവ് ചെയ്യാനായി ഗൂഗിള്‍ അക്കൗണ്ട് മാത്രം ലിങ്ക് ചെയ്താല്‍ മതിയായിരുന്നു. ചാറ്റ് ബാക്കപ്പുകള്‍ സൗജന്യമായാണ് ഇതുവരെ സംരക്ഷിക്കപ്പെട്ടിരുന്നത്. ഐഒഎസില്‍ ചാറ്റ് ബാക്കപ്പുകള്‍ ഐ ക്ലൗഡ് സ്റ്റോറേജിലേക്കാണ് സേവ് ചെയ്യപ്പെടുന്നത്. ഇനി മുതല്‍ ആന്‍ഡ്രോയ്ഡിലും സമാനമായ രീതിയിലാകും സ്റ്റോര്‍ ചെയ്യപ്പെടുകയെന്നാണ് സൂചനകൾ.

ബാക്കപ്പ് ചെയ്യുന്ന വാട്‌സ്ആപ്പ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവില്‍ ഫയല്‍ സൈസിന് അനുസരിച്ച് ഗൂഗിള്‍ നല്‍കുന്ന 15 ജിബി സൗജന്യ സ്റ്റോറേജിൽ ഡയറക്ട് സ്റ്റോര്‍ ചെയ്യപ്പെടും. ഇത് തീര്‍ന്നു പോയാല്‍ വാട്‌സ്ആപ്പ് ബാക്കപ്പിനായി ഫയലുകള്‍ ക്ലൗഡില്‍ നിന്ന് ഡിലീറ്റ് ചെയ്യുകയോ 100 ജിബിക്ക് മാസം 130 രൂപ വെച്ച് ഗൂഗിളിന് പണമടച്ച് കൂടുതൽ സ്റ്റോറേജ് എടുക്കുകയോ വേണ്ടിവരും.

ക്ലബ് ഹൗസിലെ പോലെ വാട്‌സ്ആപ്പിൽ വലിയ ഗ്രൂപ്പുകളിലുള്ളവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന വോയിസ് ചാറ്റ് അപ്‌ഡേറ്റ് കഴിഞ്ഞ ദിവസം മെറ്റ അവതരിപ്പിച്ചിരുന്നു. വലിയ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ഒരേസമയം പരസ്പരം സംസാരിക്കാനായി ഗ്രൂപ്പ് വീഡിയോ കോളുകളെ ആശ്രയിക്കേണ്ടി വരുന്നതിന് പകരം അംഗങ്ങളുടെ എണ്ണത്തിന് പരിധിയില്ലാതെ ഗ്രൂപ്പിലുള്ള എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് വോയിസ് ചാറ്റ് ചെയ്യാം. വോയിസ് ചാറ്റ് ചെയ്യുമ്പോള്‍ ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും കോള്‍ വരുന്നത് പോലെ റിങ് ചെയ്യുന്നതിനുപകരം സൈലന്റായുള്ള പുഷ് നോട്ടിഫിക്കേഷൻ എത്തും. അതില്‍ ജോയിന്‍ ചെയ്ത് പരസ്പരം സംവദിക്കുകയോ ക്ലബ് ഹൗസിലെ റൂമുകള്‍ പോലെ സംഭാഷണങ്ങള്‍ കേട്ടിരിക്കുകയോ ആവാം. ചാറ്റിങ്ങിലുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ലെഫ്റ്റാകാനും ജോയിന്‍ ചെയ്യാനുമാകും. 33 മുതല്‍ 128 വരെ അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമാവുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version