Automobile

വമ്പൻ വില്‍പ്പനയുമായി ഹോപ് ഇലക്ട്രിക് മൊബിലിറ്റി

Published

on

ജയ്പൂർ ആസ്ഥാനമായുള്ള ഇലക്ട്രിക് സ്‌കൂട്ടർ, ഇ-മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ഹോപ് ഇലക്ട്രിക് മൊബിലിറ്റിഉത്സവസീസണിൽ രണ്ട് മിനിറ്റിൽ ഒരു ഇലക്ട്രിക് വാഹനം എന്ന നിലയിൽ ചില്ലറവിൽപ്പന നടത്തി വലിയ വിൽപ്പനവർധനവ് രേഖപ്പെടുത്തി. ഈ കാലയളവിൽ നൽകിയ പ്രത്യേക ഓഫറുകളും കിഴിവുകളും വിജയത്തിന് കാരണമായി.

ലോ-സ്പീഡ്, ഹൈ-സ്പീഡ് ഓപ്ഷനുകളിൽ LEO, LYF ഇ-സ്കൂട്ടറുകളുടെ താക്കോലുകൾ ഉപഭോക്താക്കൾക്ക് കൈമാറി. ഹോപ് ഇ-സ്കൂട്ടർ ശ്രേണിയുടെ എക്സ്-ഷോറൂം വില 69,000 രൂപ മുതൽ ആരംഭിക്കുന്നു. ഉത്സവകാല ഓഫറിന്റെ ഭാഗമായി LYF ഇ-സ്കൂട്ടർ പ്രതിമാസം 1,899 രൂപയുടെ ഇഎംഐ ഓപ്ഷനിൽ വാഗ്ദാനം ചെയ്തു. ലിയോ ഇ-സ്‍കൂട്ടർ പ്രതിമാസം 2,199 രൂപയുടെ ഇഎംഐ ഓപ്ഷനിലും ഓക്സോ ഇലക്ട്രിക് മോട്ടോർസൈക്കിൾ പ്രതിമാസം 3,499 ഇഎംഐ ഓപ്ഷനിലും ലഭ്യമാണ്.

71,000-ലധികം ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ വിറ്റഴിഞ്ഞ കഴിഞ്ഞ മാസം മുതൽ ഇലക്ട്രിക് വാഹന വിഭാഗത്തിന് ഉത്സവകാലം ഒരു വഴിത്തിരിവാണെന്ന് തെളിയിക്കപ്പെട്ടതായി ഹോപ്പ് ഇലക്ട്രിക് മൊബിലിറ്റി സ്ഥാപകനും സിഇഒയുമായ കേതൻ മേത്ത പറഞ്ഞു. ഇതുകൂടാതെ, ഹോപ്പ് ഇലക്ട്രിക് അതിന്റെ ശ്രേണിയിൽ പൂജ്യം ശതമാനം ഡൗൺ പേയ്‌മെന്റും 5,100 രൂപ വരെയുള്ള ആനുകൂല്യങ്ങളും ഫ്ലെക്‌സിബിൾ ഇഎംഐയും വാഗ്ദാനം ചെയ്‍തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version