Art

22 വര്‍ഷം മുന്‍പ് വന്‍ പരാജയം; ആ കമല്‍ ഹാസന്‍ ചിത്രം വീണ്ടും 1000 തിയറ്ററുകളിലേക്ക്!

Published

on

പഴയ സിനിമകൾ ബിഗ് സ്ക്രീനില്‍ കണ്ടിട്ടില്ലാത്ത പുതുതലമുറയെ ലക്ഷ്യംവച്ചുള്ള റീ റിലീസുകളിലൂടെ അന്ന് പരാജയപ്പെട്ടവയും പണം നേടിത്തരുമെന്ന പ്രതീക്ഷ ചില നിര്‍മ്മാതാക്കള്‍ പുലര്‍ത്തിവരുന്നുണ്ട്. തമിഴ് സിനിമയില്‍ നിന്ന് പുതിയൊരു റീ റിലീസ് കൂടി എത്തുന്നു.

സാങ്കേതികമികവ് കൊണ്ട് റിലീസ് സമയത്തുതന്നെ ശ്രദ്ധിക്കപ്പെട്ട, ബാഷയടക്കമുള്ള ഹിറ്റുകള്‍ ഒരുക്കിയ സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ 2001ല്‍ ദീപാവലി റിലീസ് ആയി തിയറ്ററുകളിലെത്തിയ കമല്‍ ഹാസന്റെ ഇരട്ടവേഷചിത്രം ആളവന്താൻ 22 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി 1000 തിയറ്ററുകളിലായി വീണ്ടുമെത്തുന്നതിൽ കമല്‍ ഹാസന്‍ ആരാധകര്‍ ആവേശത്തിലാണ്.

വിജയ് എന്ന വിജയ് കുമാര്‍, നന്ദു എന്ന നന്ദകുമാര്‍ എന്നിങ്ങനെയായിരുന്നുഈ ചിത്രത്തിൽ കമൽ ഹാസൻ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരുകള്‍. സാങ്കേതികവിഭാഗങ്ങളില്‍ നിരവധി വിദേശികളും ഭാഗമായിരുന്ന ചിത്രത്തിന്‍റെ ബജറ്റ് 25 കോടിയായിരുന്നു. വലിയ പ്രതീക്ഷയോടെയെത്തിയെങ്കിലും ബോക്സ് ഓഫീസ് ദുരന്തമായി മാറിയ ചിത്രത്തിന് സ്പെഷന്‍ എഫക്റ്റ്സിനുള്ള ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് ലഭിച്ചു.

കമല്‍ ഹാസന്‍ നായകനായ രണ്ട് ചിത്രങ്ങള്‍ക്ക് അടുത്തിടെ ലിമിറ്റഡ് റീ റിലീസ് ഉണ്ടായിരുന്നു. പുഷ്പക്, നായകന്‍ എന്നീ ചിത്രങ്ങളായിരുന്നു തമിഴ്‌നാട്ടിൽ മാത്രമായി റീ റിലീസ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version