Automobile

വമ്പൻ ബുക്കിംഗുമായി നെക്സോൺ ഇവി

Published

on

ടാറ്റ മോട്ടോഴ്‌സ് നെക്‌സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റ് 2023 സെപ്റ്റംബർ 14-ന് ഏഴ് കളർ ഓപ്ഷനുകളിലും ആറ് വേരിയന്റുകളിലുമായി രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ രാജ്യത്ത് അവതരിപ്പിച്ചു. എക്സ്-ഷോറൂം വില 14.74 ലക്ഷം രൂപ മുതൽ 19.94 ലക്ഷം രൂപ വരെ. വേരിയന്റ്, ബാറ്ററി പാക്ക്, കളർ ഓപ്ഷനുകൾ, മറ്റ് ഘടകങ്ങൾ എന്നിവയെ ആശ്രയിച്ച് ബുക്കിങ് കാലപരിധിയിൽ വെത്യാസം ഉണ്ടാവും.

നെക്സോൺ ഇവി രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ ലഭ്യമാകും. യഥാക്രമം 325 കിലോമീറ്റർ റേഞ്ചുള്ള ഒന്നും ഒപ്പം 465 കി.മീ. ക്ലെയിം ചെയ്ത ബാറ്ററി പാക്കും. ആദ്യത്തേതിൽ 30kWh ബാറ്ററി പാക്ക് ആണെങ്കിൽ രണ്ടാമത്തേതിൽ 40.5kWh ബാറ്ററി പാക്ക് ഉണ്ട്. വെറും 8.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ഈ എസ് യു വി-ക്ക് മണിക്കൂറിൽ 150 കി.മീ. വരെ ഉയർന്ന വേഗതയിൽ ഓടാൻ കഴിവുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version