National

സജീവ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് വസുന്ധര രാജെ?

Published

on

ജയ്പൂർ: സജീവരാഷ്ട്രീയം ഉപേക്ഷിക്കുമെന്ന സൂചനയുമായി വസുന്ധര രാജെ. രാഷ്ട്രീയത്തിൽ നിന്ന് തനിക്ക് വിരമിക്കാനുള്ള നല്ല സമയം ഇപ്പോളാണെന്ന് തോന്നുന്നു എന്ന പ്രസ്താവനയുമായി മുതിർന്ന ബിജെപി നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ. നവംബർ 25ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജലവാർ മണ്ഡലത്തിൽ നിന്നും മത്സരിക്കാനിരിക്കെയാണ് വസുന്ധര രാജെയുടെ പ്രസ്താവന. ലോക്‌സഭയിൽ ജലവാർ-ബാരനെ പ്രതിനിധീകരിക്കുന്ന മകൻ ദുഷ്യന്ത് സിംഗ് രാഷ്ട്രീയത്തിൽ പക്വതയുള്ള നേതാവായെന്നും വസുന്ധര ചൂണ്ടിക്കാട്ടി.

‘മകന്റെ പ്രസംഗം കേട്ടതിനുശേഷം എനിക്ക് രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചാലും പ്രശ്നമില്ല എന്ന് തോന്നി. അത്രത്തോളം നിങ്ങളവ​ന് പരിശീലനം നൽകിക്കഴിഞ്ഞു. ഇനിയെനിക്ക് അവനെയൊന്നും പഠിപ്പിക്കേണ്ട ആവശ്യമില്ല’- വസുന്ധര വിശദീകരിച്ചു. “എല്ലാ എംഎൽഎമാരും ഇവിടെയുണ്ട്, അവരെ പ്രത്യേകം നിരീക്ഷിക്കേണ്ട ആവശ്യമില്ലെന്ന് എനിക്ക് തോന്നുന്നു, അവർ ജനങ്ങൾക്ക് വേണ്ടതെല്ലാം സ്വയം ചെയ്യും. കാരണം ഇത് ജലവാർ ആണ്,” -വസുന്ധര രാജെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version