Art

3010 കോടിയുടെ ആസ്തി; തെന്നിന്ത്യൻ സമ്പന്നതാരം അക്കിനേനി നാഗാർജ്ജുന

Published

on

ബോളിവുഡിനെ അമ്പരപ്പിക്കുന്ന വിജയങ്ങൾ സ്വന്തമാക്കുന്ന സമീപകാലതെന്നിന്ത്യൻ സിനിമകൾ നായകതാരങ്ങളുടെ പ്രതിഫലത്തിലും വൻ വര്‍ധനവിന് വഴിതെളിച്ചിട്ടുണ്ട്. ഇപ്പോഴും വിജയങ്ങള്‍ നേടുന്ന മുതിര്‍ന്ന സൂപ്പര്‍താരങ്ങളുടെ ബ്രാന്‍ഡ് മൂല്യം ചിന്തകൾക്കതീതമാണെന്നാണ് കോർപ്പറേറ്റ് ലോകം വിലയിരുത്തുന്നത്. സിനിമകളിലെ അഭിനയത്തില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലം കൂടാതെ അവരില്‍ പലര്‍ക്കും പല ബിസിനെസ്സ് വരുമാനങ്ങളുമുണ്ട്. തെന്നിന്ത്യന്‍ സിനിമയില്‍ നിലവില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന വിജയ്‍യോ രജനികാന്തോ പ്രഭാസോ കമല്‍ ഹാസനോ ആസ്തിയില്‍ ഒന്നാം സ്ഥാനത്തില്ല എന്നതാണ് വസ്തുത.

ഡിഎന്‍എയുടെ റിപ്പോര്‍ട്ട് പ്രകാരം തെന്നിന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ആസ്തിയുള്ളത് അക്കിനേനി നാഗാര്‍ജുനയ്ക്കാണ്. വിക്രം എന്ന ചിത്രത്തിലൂടെ 1986ല്‍ നായകനായിത്തന്നെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നാഗാര്‍ജുനയുടെ മൂന്നര പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ നൂറിലേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 9 മുതല്‍ 20 കോടി വരെ പ്രതിഫലം വാങ്ങുന്ന അദ്ദേഹത്തിന് അഭിനയം വരുമാനത്തിന്‍റെ ഒരു വഴി മാത്രമാണ്.

അന്നപൂര്‍ണ സ്റ്റുഡിയോസ് എന്ന ബാനറില്‍ ചലച്ചിത്രനിര്‍മ്മാണം നടത്തുന്ന അദ്ദേഹം റിയല്‍ എസ്റ്റേറ്റില്‍ നന്നായി മുതല്‍ മുടക്കിയിട്ടുണ്ട്. ഐഎസ്എല്ലിലെ കേരള ക്ലബ്ബ് ആയ കേരള ബ്ലാസ്റ്റേഴ്സിൽ നിക്ഷേപം ഉണ്ടായിരുന്നു. ഹൈദരാബാദില്‍ വലിയൊരു കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഉള്ള അദ്ദേഹം നിരവധി ബ്രാന്‍ഡുകളുടെ അംബാസിഡറുമാണ്. ആഡംബരകാറുകളുടെ വലിയ നിര സ്വന്തമായുള്ള അദ്ദേഹത്തിന്റെ ഹൈദരാബാദിലെ ബംഗ്ലാവിന് 45 കോടി മൂല്യമുണ്ട്. വലിയ സൗകര്യങ്ങളുള്ള ഒരു പ്രൈവറ്റ് ജെറ്റും സ്വന്തമായുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version