Automobile

ട്രക്കുകളുടെ ഡ്രൈവർ കാബിനിൽ എസി നിർബന്ധം

Published

on

രാജ്യത്ത് നിർമ്മിക്കുന്ന എല്ലാ ട്രക്കുകളിലും 2025 ഒക്ടോബർ 1 മുതൽ ഡ്രൈവർ കാബിനിൽ എസി നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. 3.5 ടൺ മുതൽ 12 ടൺ വരെ ഭാരമുള്ള എൻ 2 വിഭാഗത്തിലുള്ള ട്രക്കുകൾക്കും 12 ടണ്ണിന് മുകളിൽ ഭാരമുള്ള എൻ 3 ട്രക്കുകൾക്കുമാണ് കേന്ദ്രസർക്കാരിൻ്റെ ഈ പുതിയ വിജ്ഞാപനം ബാധകമാകുന്നത്.

കാലാവസ്ഥയിലെ വ്യതിയാനം മൂലം ഡ്രൈവർമാർക്ക് ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും ക്ഷീണവും കുറയ്ക്കുകയും ജാഗ്രത വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും ഇതുവഴി ഹൈവേകളിലെ അപകടസാധ്യത ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കുമെന്നും വിലയിരുത്തുന്നു.

ദീർഘദൂരം സഞ്ചരിക്കുന്ന ട്രക്കുകളിലെ ഡ്രൈവർമാർക്ക് സൗകര്യപ്രദമായ തൊഴിൽ സാഹചര്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വിജ്ഞാപനം. കാബിനിൽ എയർ കണ്ടീഷനിംഗ് സംവിധാനം ഘടിപ്പിച്ചത് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണെന്ന് ഉറപ്പാക്കാൻ പരിശോധന നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version