Crime

തട്ടികൊണ്ടുപോയ 6 വയസുകാരിയെയും സഹോദരനെയും നവകേരള സദസിൽ ആദരിക്കും

Published

on

കൊല്ലം ആയൂരിൽ തട്ടികൊണ്ടുപോയ 6 വയസുകാരിയെ നേരിട്ട് കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടിയേയും സഹോദരനെയും നവകേരള സദസിൽ ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ് നടക്കാനിരിക്കുന്ന ചടയമംഗലം മണ്ഡലത്തിൽ ആദരവ് ഏറ്റുവാങ്ങാൻ ഇരുവരെയും മുഖ്യമന്ത്രി ക്ഷണിച്ചിട്ടുണ്ട്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുമായുള്ള തെളിവെടുപ്പ് തെങ്കാശിയിൽ പൂർത്തിയായി. പത്മകുമാറിന്റെ ചിറക്കരയിലെ ഫാം ഹൗസിലും ആശ്രാമം മൈതാനത്തും തെളിവെടുപ്പ് നടത്തിയിരുന്നു.

പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. കേസിലെ നിർണായകവിവരങ്ങളെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്. 3 പ്രതികളെയും പൊലീസ് ചോദ്യം ചെയ്തുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version