Kerala

സെക്രട്ടറിയേറ്റിലും സര്‍ക്കാര്‍ ഓഫീസുകളിലും പ്രവര്‍ത്തന സമയത്തിൽ മാറ്റം

Published

on

തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍, കൊല്ലം, കണ്ണൂര്‍ കോര്‍പറേഷനുകളുടെ പരിധിയിലും കോട്ടയം നഗരസഭാ പരിധിയിലുമുള്ള സര്‍ക്കാര്‍ ഓഫീസുകളുടെയും സെക്രട്ടേറിയറ്റിന്‍റെയും പ്രവര്‍ത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവിറങ്ങി. രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ ആയിരിക്കും ഇനി പ്രവർത്തനസമയം.

ഭാവിയില്‍ പുതിയ കോര്‍പറേഷനുകള്‍ നിലവില്‍ വരുമ്പോള്‍ അവിടെയും ഇതു തന്നെയായിരിക്കും ഓഫീസ് സമയം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ മുൻപ് ഇറക്കിയ ഉത്തരവില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും ഉത്തരവിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version