Crime

സർക്കാർ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർഥന നടന്ന സംഭവത്തിൽ അന്വേഷണം

Published

on

തൃശൂർ ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർഥന നടന്നുവെന്ന പരാതിയിൽ അന്വേഷണം നടത്താൻ ജില്ലാ കലക്ടർ വികെ കൃഷ്ണ തേജ സബ് കലക്ടർക്ക് നിർദ്ദേശം നൽകി. ജില്ലാ ശിശു സംരക്ഷണ ഓഫീസർക്കെതിരെയാണ് ഒഴാഴ്ച മുമ്പ് പരാതി വന്നത്.

ഓഫീസിൽ നിരന്തരം പ്രശങ്ങൾ ഉണ്ടായ സാഹചര്യത്തിൽ ഓഫീസറുടെ നേതൃത്വത്തിൽ ജീവനക്കാരിൽ ഒരാളാണ് ളോഹയും ബൈബിളുമായെത്തി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയത്.
വൈകീട്ട് നാലരയോടെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് ഓഫീസർ അപ്രതീക്ഷിതമായി അറിയിച്ചതിനെത്തുടർന്ന് പ്രാർത്ഥനയിൽ ഓഫീസിലെ ഭൂരിഭാഗം ആളുകളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version