Art

സാം സിഎസിന്‍റെ സംഗീതം; ‘ബാന്ദ്ര’ വീഡിയോ സോംഗ് എത്തി

Published

on

ഇമോഷനും ആക്ഷനും പ്രാധാന്യം നൽകി ഉദയകൃഷ്ണ ഒരുക്കിയ തിരക്കഥയിൽ ദിലീപ്, തമന്ന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ഗോപി സംവിധാനം നിർവഹിച്ച ബാന്ദ്ര പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി വിജയകരമായ രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. തിയറ്ററുകളിൽ പ്രേക്ഷകർക്ക് ത്രസിപ്പിക്കുന്ന ആഘോഷനിമിഷങ്ങൾ സമ്മാനിച്ച ചിത്രത്തിലെ മുഝേ പാലേ എന്ന ഐറ്റം സോങ്ങിൻ്റെ വീഡിയോ പുറത്തിറങ്ങി.

സാം സിഎസ് സംഗീതസംവിധാനം നിർവ്വഹിച്ച് പവിത്ര ചാരി, സർഥക് കല്യാണി എന്നിവർ ആലപിച്ച ഗാനങ്ങളുടെ രചന നിർവ്വഹിച്ചിരിക്കുന്നത് സായ് ആനന്ദാണ്. അലൻ അലക്സാണ്ടർ ഡൊമിനിക്ക് എന്ന നായകകഥാപാത്രമായി ദിലീപ് തകർത്തഭിനയിച്ചപ്പോൾ താര ജാനകിയായി തമന്നയും മികച്ച അഭിനയം പങ്ക് വെച്ചിട്ടുണ്ട്.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ സിദ്ധിഖ്, മംമ്ത മോഹൻദാസ്, ഗണേഷ് കുമാർ എന്നിവരൊക്കെ മത്സരിച്ചാണ് അഭിനയിച്ചിരിക്കുന്നത്. മാസിനൊപ്പം മികവുള്ള പ്രണയവും കുടുംബബന്ധങ്ങളും സൗഹൃദവും ചിത്രത്തിൽ ഇഴചേർക്കപ്പെടുന്നത് പൂർണ്ണമായും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version