Business

പതഞ്ജലി പരസ്യങ്ങൾക്ക് വന്‍ പിഴ ചുമത്തുമെന്ന് താക്കീതുമായി സുപ്രീംകോടതി

Published

on

ബാബാ രാംദേവിൻ്റെ പതഞ്ജലി പരസ്യങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. തെറ്റിദ്ധരിപ്പിക്കലോ തെറ്റായ അവകാശവാദങ്ങളോ പരസ്യങ്ങളിലൂടെ പാടില്ലെന്നും ഇത്തരം പരസ്യങ്ങൾ നൽകിയാൽ കനത്ത പിഴ ചുമത്തുമെന്നും കോടതി താക്കീത് നൽകി. പതഞ്ജലി പരസ്യങ്ങൾക്കെതിരെ ഐഎംഎ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. ഇത്തരം പരസ്യങ്ങൾ നിയന്ത്രിക്കാൻ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version