Crime

ഫോണിൽ സംസാരിക്കുന്നതിനിടെ കരഞ്ഞ മകനെ യുവതി കഴുത്തുഞെരിച്ച് കൊന്നു

Published

on

ഫോണിൽ സംസാരിക്കുന്നതിനിടെ കരഞ്ഞ മകനെ യുവതി കഴുത്തു ഞെരിച്ച് കൊന്നു. ഝാർഖണ്ഡിലെ ഗിരിഡീഹ് ജില്ലയിലാണ് സംഭവം. അഫ്സാന ഖട്ടൂൺ എന്ന യുവതിയാണ് വ്യാഴാഴ്ച്ച രാത്രിയിൽ തന്റെ രണ്ടുവയസ്സുള്ള മകനെ കഴുത്തുഞെരിച്ചു കൊന്നത്. പോലീസ് അറസ്റ്റുചെയ്ത അഫ്സാനയെ കോടതി റിമാൻഡ് ചെയ്തു.

വ്യാഴാഴ്ച്ച വൈകിട്ട് അഫ്സാനയും ഭർത്താവുമായി വഴക്കുണ്ടായിരുന്നു. തുടർന്ന് യുവതി കുഞ്ഞുമായി മുറിയിൽ കയറി വാതിലടച്ചു. പിന്നീട് ഉറങ്ങാനായി അഫ്സാന ഭർത്താവിനെ മുറിയിലേക്കു വിളിച്ചു. ഇയാൾ മുറിയിലെത്തിയപ്പോൾ അനക്കമറ്റ് കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഫോൺചെയ്യുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചിലടക്കാൻ ശ്രമിച്ചപ്പോൾ ബോധരഹിതനായെന്നും അഫ്സാന പറഞ്ഞതായി ഭർത്തൃപിതാവ് പറയുന്നു.

സ്ത്രീകളുടെ ക്രൈം റേറ്റ് ക്രമാതീതമായി വർദ്ധിക്കുന്നുണ്ടെന്നും സ്ത്രീകൾ പൊതുസമൂഹവുമായി ഇടപെടുന്നത് വർദ്ധിക്കുന്നതിനനുസരിച്ച് സ്ത്രീകളിലെ ക്രൈം റേറ്റ് അപകടകരമായി വർദ്ധിക്കുന്നുണ്ടെന്നും സ്ത്രീകളിൽ ജനിതകമായിത്തന്നെ കുറ്റവാസന കുറവാണെന്ന വാദം അടിസ്ഥാനരഹിതമാണെന്നതിന് തെളിവാണ് ഇതെന്നും അതുകൊണ്ടുതന്നെ കുറ്റങ്ങളിൽ സ്ത്രീകളോടും പുരുഷനോടും രണ്ട് രീതിയിലുള്ള സമീപനം പാലിക്കുന്നത് സമൂഹത്തെ അപകടത്തിലേക്ക് കൈപിടിച്ചു നടത്തലാണെന്നും സാമൂഹ്യവിദഗ്ദർ അഭിപ്രായപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version