Business

ഫോണിൽ ഉണ്ടാകാൻ പാടില്ലാത്ത ആപ്പുകളെക്കുറിച്ച് ഗൂഗിൾ പേ-യുടെ മുന്നറിയിപ്പ്

Published

on

രാജ്യത്ത് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന യുപിഎ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. ഉപഭോക്താവ് ഓരോ ഇടപാടുകളും നടത്തുമ്പോള്‍ അപ്പപ്പോള്‍ തന്നെ അവ പരിശോധിച്ച് തട്ടിപ്പ് ഇല്ലെന്ന് സ്ഥിരീകരിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഫ്രോഡ് പ്രിവെന്‍ഷന്‍ ടെക്നോളജിയും ഗൂഗിള്‍ പേയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. ഉപഭോക്താക്കൾ അതീവശ്രദ്ധ പുലർത്തേണ്ട ചില കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പുകളും ഗൂഗിൾ പേ തരുന്നുണ്ട്.

ഗൂഗിള്‍ പേ തുറക്കുകയോ ഇടപാടുകള്‍ നടത്തുകയോ ചെയ്യുന്നതിന് മുമ്പ് ഫോണില്‍ സ്ക്രീന്‍ ഷെയറിങ് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. നിങ്ങളുടെ ഫോണിന്റെ സ്ക്രീനില്‍ എന്താണ് കാണുന്നതെന്ന് മറ്റൊരാളെ കൂടി കാണാന്‍ സഹായിക്കുന്ന ഇത്തരം ആപ്പുകള്‍ ഫോണുകളും ടാബുകളും കംപ്യൂട്ടറുകളും വിദൂരത്ത് ഇരുന്ന് ഒരാള്‍ക്ക് തകരാറുകള്‍ പരിഹരിക്കാന്‍ ഉള്‍പ്പെടെ സഹായകമാണെങ്കിലും അവ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ഗൂഗിള്‍ പേ ഉപയോഗിക്കുമ്പോള്‍ ഇത്തരം ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.

തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഗൂഗിള്‍ പേ ഒരിക്കലും നിര്‍ദേശിക്കില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം ഏതെങ്കിലും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവരാണെങ്കില്‍ ഗൂഗിള്‍ പേ ഉപയോഗിക്കുമ്പോള്‍ അവ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ആരെങ്കിലും ഗൂഗിള്‍ പേ പ്രതിനിധികളെന്ന് അവകാശപ്പെട്ട് ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശിക്കുകയാണെങ്കില്‍ അവ എത്രയും വേഗം അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്നും ഗൂഗിള്‍ പേ നിര്‍ദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version