Business

ഓർഡർ ചെയ്തത് 19,900 രൂപയുടെ ഹെഡ്സെറ്റ്, വന്നത് കോൾഗേറ്റിന്റെ ടൂത്ത് പേസ്റ്റ്!

Published

on

ഓൺലൈൻ ഉൽപ്പന്നവിതരണത്തിന്റെ കാര്യത്തിൽ മിക്കപ്പോഴും ആളുകൾക്ക് അവർ ഓർഡർ ചെയ്ത സാധനങ്ങൾക്ക് പകരം മറ്റു വസ്തുക്കൾ ലഭിക്കുന്നു. ആമസോണിൽ നിന്നാണ് യാഷ് ഓജ എന്ന ഉപഭോക്താവിനും പണികിട്ടി. 19,900 രൂപ വിലയുള്ള സോണി എക്സ്.ബി910എൻ വയർലെസ് ഹെഡ്‌ഫോണാണ് ഓജ ഓർഡർ ചെയ്തത്. അതിനു പകരം ലഭിച്ചത് ഹെഡ്സെറ്റിന്റെ പെട്ടിയിൽ കോൾഗേറ്റിന്റെ ഒരു ടൂത്ത് പേസ്റ്റ് ആയിരുന്നു.

ഓർഡർ ചെയ്ത സാധനത്തിന്റെ അൺബോക്സിങ് വീഡിയോ ഓജ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ‘അടിപൊളി, ഞാൻ ഓർഡർ ചെയ്തത് സോണി എക്സ്.ബി910എൻ ഹെഡ്ഫോൺ; കിട്ടിയത് കോൾഗേറ്റ് ടൂത്ത് പേസ്റ്റ്’- ഓജ വീഡിയോയിൽ പറയുന്നു.

സംഭവം വൈറൽ ആയതോടെ ആമസോൺ മാപ്പ് പറഞ്ഞ് രംഗത്തെത്തി. “ഓർഡർ ചെയ്തതിനു പകരം തെറ്റായ സാധനം ലഭിച്ചതിൽ ഞങ്ങൾ മാപ്പ് പറയുന്നു. ഇതിൽ നിങ്ങളെ സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഡി.എം സെറ്റിങ്സ് അപ്‌ഡേറ്റ് ചെയ്‌ത് ഡി.എം വഴി ഞങ്ങളെ ബന്ധപ്പെടുക. നിങ്ങളുടെ ഓർഡർ/അക്കൗണ്ട് വിശദാംശങ്ങൾ ഡി.എമ്മിലൂടെ നൽകരുത്. കാരണം അവ വ്യക്തിഗത വിവരങ്ങളാണ്”- പ്രസ്താവനയിൽ പറയുന്നു.

സമാനമായി അടുത്തിടെ ഫ്ലിപ്കാർട്ട് നിന്നും ബിഗ് ബില്യൺ ഡേയ്‌സിൻ്റെ ഓഫറിൽ ഓർഡർ ചെയ്ത ഒരു ലക്ഷം രൂപയുടെ സോണി ടിവിക്ക് പകരം തോംസൺ ടിവി ലഭിച്ച സംഭവവും പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version