Automobile

നവകേരളബസ് യാത്രച്ചെലവ് ചുരുക്കാനെന്ന വാദം പാളി; പര്യടനത്തിനൊപ്പം മന്ത്രിമാരുടെ വാഹനങ്ങളും

Published

on

നവകേരളസദസിന് മന്ത്രിസഭ ബസിലാണ് എത്തുന്നതെങ്കിലും മന്ത്രിമാരുടെ വാഹനങ്ങൾക്ക് അകമ്പടിഭാരം. മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളെയും ലഗേജും കൊണ്ട് മിക്ക മന്ത്രിവാഹനങ്ങളും ചുരം കയറി വയനാട്ടിലെത്തിയിരുന്നു. എല്ലാ വേദികളിലേക്കും കാറുകൾ പോകുന്നില്ലെന്നാണ് ഗതാഗതമന്ത്രി ആന്‍റണി രാജുവിന്റെ വിശദീകരണം.

മന്ത്രിസഭയുടെ നവകേരളബസ് യാത്ര ചെലവ് ചുരുക്കാനെന്ന വാദം പാളി. വയനാട്ടിലേക്ക് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെ വരവ് നവകേരളബസിലായിരുന്നു. ഇതിൽ ബസിനൊപ്പം പൊലീസ് എസ്കോർട്ടും മറ്റു അകമ്പടിവാഹനങ്ങളും മാത്രമായിരുന്നു. എന്നാല്‍ താമസസ്ഥലത്ത് നിന്നും പ്രഭാതയോഗത്തിലേക്ക് മന്ത്രിമാരെത്തുന്നത് ഓരോരോ വാഹനങ്ങളിലായിട്ടാണ്. ചിലർ സ്വന്തം വാഹനത്തിലും ചിലർ ഒരുമിച്ചുമെത്തും. അതിനുമുണ്ടൊരു ന്യായവും ലാഭക്കണക്കും.

മന്ത്രിമാരുടെ ലഗേജുമായാണ് വാഹനങ്ങൾ ഹാൾട്ടിങ് കേന്ദ്രത്തിലേക്ക് എത്തുക. ബസ് വരുന്ന വഴിയൊഴിവാക്കി അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്തും. അവിടെനിന്ന് രാവിലെ നടക്കാൻ പോകാനും പ്രസംഗചുമതലയുള്ളവർ വേദിയിൽ നേരത്തേ എത്താനും സ്വന്തം വാഹനം ഉപയോഗിക്കും. എന്നാലും ലാഭമെന്നാണ് നിലവിലെ സർക്കാർ കണക്ക്!

നവകേരളസദസിലേക്ക് മന്ത്രിസഭ ബസിലെത്തുമ്പോൾ അകമ്പടിയായി യാത്രക്കാരില്ലാതെ മണ്ഡലങ്ങളിൽ നിന്ന് മണ്ഡലങ്ങളിലേക്ക് മറ്റൊരു കെഎസ്ആര്‍ടിസി എസി വോൾവോ ബസ് കൂടി ഒപ്പം ഓടുന്നു. കാബിനറ്റ് ബസിന്‍റെ യാത്രയെങ്ങാനും മുടങ്ങിയാലുള്ള പകരം സംവിധാനമായിട്ടാണ് കെഎസ്ആർടിസിയുടെ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ആർഎസ് 781 ബസ് ഓടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version