Kerala

നടൻ ദേവനെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചു

Published

on

നടൻ ദേവനെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചു. ദേവന്റെ സ്വന്തം പാർട്ടിയായ നവകേരള പീപ്പിൾസ് പാർട്ടി നേരത്തേ ബിജെപിയിൽ ലയിച്ചിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ദേവനെ പാർട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ച വിവരം പങ്കുവെച്ചത്.

നേരത്തേ രണ്ട് തിരഞ്ഞെടുപ്പുകളിൽ ദേവൻ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ നവകേരള പീപ്പിൾസ് പാർട്ടി ബിജെപിയിൽ ലയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version