Education

നവകേരളസദസ്സിന് ആളെക്കൂട്ടാൻ സർക്കാർ ജീവനക്കാരും സ്‌കൂൾ കുട്ടികളും

Published

on

നവകേരളസദസ് പ്രചരണഘോഷയാത്രയ്ക്ക് സർക്കാർ ജീവനക്കാർ അണിനിരക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കത്ത്. 23ന് രാവിലെ നടക്കുന്ന ഘോഷയാത്രയിൽ സിവിൽ സ്റ്റേഷനിലെ മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർദേശം.

നവകേരളസദസിന് ആളെ കൂട്ടാൻ സ്കൂൾ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസവകുപ്പ് നിർദേശം നല്‍കിയെന്ന വാര്‍ത്ത നേരത്തേ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേർത്ത യോഗത്തിലാണ് കുട്ടികളെ നവകേരളസദസിനെത്തിക്കാൻ പ്രധാനധ്യാപകർക്ക് നിർദേശം നൽകിയത്. ഓരോ സ്കൂളിൽ നിന്നും കുറഞ്ഞത് 200 അച്ചടക്കമുള്ള കുട്ടികൾ എങ്കിലും വേണമെന്നാണ് നിര്‍ദ്ദേശം.

അതേസമയം സ്‌കൂൾ കുട്ടികളെ നവകേരളസദസിൽ എത്തിക്കണമെന്ന നിർദേശം വിവാദമായപ്പോൾ വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ രംഗത്തെത്തി. കുട്ടികളെ നിർബന്ധമായും പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ടില്ലെന്ന് ഡിഇഒ പറയുന്നു. പഠനത്തിന്റെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്. സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ കീഴിൽ കുട്ടികളെ കൊണ്ടുപോകാം. അതിന് സ്കൂൾ ബസ് ഉപയോഗിക്കാം എന്നായിരുന്നു നിർദേശമെന്നും ഡിഇഒ വിക്രമൻ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version