Crime

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ നിന്നും വലിച്ച സിഗരറ്റ് ചതിച്ചു

Published

on

ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ നേരത്തെ കണ്ടുവെച്ച വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ മോഷ്ടാവിനെ സിഗരറ്റ് ചതിച്ചു എന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മോഷണത്തിനായി കയറിയ വീട്ടില്‍ കിടന്ന് മോഷ്ടാവ് ഉറങ്ങിപ്പോയിരുന്നു. വീട്ടുടമസ്ഥന്‍ നല്ല ഉറക്കത്തിലാണെന്ന് മനസിലാക്കിയ മോഷ്ടാവ് തനിക്ക് ധാരാളം സമയമുണ്ടെന്ന് കരുതി വളരെ സാവധാനത്തില്‍ വീട്ടിലെ ഒരോ മുറിയിലും പരിശോധന നടത്തിയതിനിടയ്ക്ക് വീട്ടില്‍ നിന്നും ലഭിച്ച സിഗരറ്റ് വലിച്ചപ്പോൾ സുഖം തോന്നിയെന്നും തുടര്‍ന്ന് വീടിന്‍റെ ഒരു മൂലയില്‍ കിടന്നുറങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉറക്കത്തിലുള്ള കൂര്‍ക്കം വലി കേട്ട വീട്ടുകാര്‍ അത് അയല്‍വാസിയുടെതാണെന്ന് കരുതി ആദ്യം ശ്രദ്ധിച്ചില്ല. ഏതാണ്ട് മുക്കാല്‍ മണിക്കൂറിന് ശേഷം വീട്ടുടമസ്ഥന്‍റെ ഭാര്യ കുഞ്ഞിന് പാല്‍ കൊടുക്കാനായി കുപ്പിയെടുക്കാന്‍ അടുക്കളയിലേക്ക് പോയപ്പോള്‍ കൂര്‍ക്കം വലി സ്വന്തം വീട്ടില്‍ നിന്നാണെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രധാനമുറിയുടെ മൂലയില്‍ കിടന്ന് അപരിചിതനായ ഒരാള്‍ കൂര്‍ക്കം വലിച്ച് കിടന്നുറങ്ങുന്നത് കണ്ടെത്തി. വീട്ടുകാര്‍ ഉടൻ പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി വിളിച്ചപ്പോഴാണ് മോഷ്ടാവ് ഉണര്‍ന്നത്. അവിടെ വച്ച് തന്നെ മോഷ്ടാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ നേരത്തെയും മോഷണകുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version