Crime

മുഖ്യമന്ത്രി പിണറായി വിജയന് സൈക്കോപാത്തായ കൊലയാളിയുടെ മനസ്സ്: കെ.സുധാകരൻ

Published

on

കേരളം ഭരിക്കുന്നത് സൈക്കോപാത്തായ മുഖ്യമന്ത്രിയാണെന്നും പിണറായി വിജയന് കൊലയാളിയുടെ മനസ്സാണെന്നും ഉൾപ്പെടെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ രംഗത്ത്. ഇത്രയൊക്കെ ചെയ്തിട്ടും പിണറായിക്കെതിരെ കേസെടുക്കാത്ത സംസ്ഥാനത്ത് ഒന്നും ചെയ്യാത്തവർക്കെതിരെ കേസെടുക്കാൻ പറയുമ്പോൾ എന്ത് നിയമവും നിയമവാഴ്ചയുമാണ് ഇവിടെയുള്ളതെന്ന് സുധാകരൻ ചോദിച്ചു.

2024 പിണറായിക്ക് ഉറക്കമില്ലാത്ത നാളുകളായിരിക്കും. കോൺഗ്രസ് പ്രതിഷേധസമരം ബ്ലോക്ക് തലത്തിലേയ്ക്ക് വ്യാപിപ്പിക്കും. നവകേരളസദസിലെ പൊലീസ് നടപടിയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും.

‘കരിങ്കൊടി കാണിക്കാൻ പോലും പറ്റാതിരിക്കുംവിധം ജനാധിപത്യവിരുദ്ധസ്വഭാവത്തിലേക്ക് നീങ്ങുന്ന കേരളത്തിൽ നിയമവാഴ്ച ഉണ്ടോ? ഇവിടെ ഡിജിപി കസേരയിൽ ഇരിക്കാൻ അർഹത ഇല്ലാത്ത ആളാണ് ഇപ്പോൾ ആ കസേരയിലുളളത്. നിലവിൽ സംസ്ഥാനത്ത് രണ്ട് ഡിജിപിയുണ്ടെന്ന സ്ഥിതിയാണ്. സിപിഎം നേതാവ് പി ശശി ആക്ടിംഗ് ഡിജിപിയാകുകയാണ്. കേരളത്തിൽ ഉടനീളം അറിയപ്പെടുന്ന സിപിഎം ഗുണ്ടകളെയാണ് നവകേരളസദസിന് അകമ്പടി കൊണ്ടുപോയത്’ എന്നും സുധാകരൻ പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version