National

മലയാളികളടക്കം 15 എംപിമാർക്ക് സസ്പെൻഷൻ

Published

on

പാർലമെന്റിലെ സുരക്ഷാവീഴ്ച്ചയെ ചൊല്ലി ലോക്സഭയിൽ പ്രതിപക്ഷബഹളം. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എംപിമാർ ലോക്സഭയിൽ പ്രതിഷേധിച്ചത്. ഇതിന് പിന്നാലെ കേരളത്തിൽ നിന്നുള്ള നാല് എംപിമാരടക്കം അഞ്ച് പേരെ സ്പീക്കർ സസ്പെൻഡ് ചെയ്തു. ഡീൻ കുര്യാക്കോസ്, ടിഎൻ പ്രതാപൻ, രമ്യ ഹരിദാസ്, ഹൈബി ഈഡൻ, വികെ ശ്രീകണ്ഠൻ, ബെന്നി ബഹനാൻ എന്നിവരാണ് സസ്പെൻഡിലായ കേരളത്തിൽ നിന്നുള്ള എംപിമാർ.

സഭാനടപടികൾ തടസ്സപ്പെടുത്തിയതിനാണ് നടപടി. നേരത്തേ രാജ്യസഭയിൽ ചെയറിനു മുന്നിലെത്തി പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാനെയും സസ്പെൻഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version