Automobile

മൈലേജിലോ വമ്പൻ; ഇനി മാരുതി എണ്ണയില്ലാത്ത കാലത്തേക്കുള്ള കുതിപ്പിൽ?

Published

on

ഓട്ടോ എക്‌സ്‌പോ 2023-ൽ മാരുതി സുസുക്കി അവതരിപ്പിച്ച ഇലക്ട്രിക് എസ്‌യുവി ഇവിഎക്‌സ് എന്ന ആശയം ഇപ്പോൾ നിരത്തിലിറക്കാനുള്ള ഒരുക്കങ്ങളുടെ അവസാനഘട്ടങ്ങളിലെത്തി. നിരവധി ഇലക്ട്രിക് കാറുകളുടെ പണിപ്പുരയിലാണിപ്പോൾ കമ്പനി. അടുത്ത വർഷത്തോടെ eVX രാജ്യാന്തരവിപണിയിൽ എത്തുമെന്ന് കരുതുന്നു. ഗുജറാത്ത് പ്ലാന്റിൽ നിർമ്മിക്കുന്ന eVX ലോകമെമ്പാടുമുള്ള വിപണികളിൽ വിൽക്കും.

ടൊയോട്ടയുടെ 40PL-ൽ നിന്ന് ഉരുത്തിരിഞ്ഞ 27L ആർക്കിടെക്ചറിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പിന്നിൽ മുഴുവൻ വീതിയും ഉൾക്കൊള്ളുന്ന തിരശ്ചീനമായ എല്‍ഇഡി ലൈറ്റ് ബാറുകൾ, ഉയർന്ന സ്റ്റോപ്പ് ലാമ്പ്, ഷാർക്ക് ഫിൻ ആന്റിന, സ്ലോ ആന്റിന, ഒരു റേക്ക്ഡ് ഫ്രണ്ട് വിൻഡ്‌ഷീൽഡും ചതുരാകൃതിയിലുള്ള വീലുകളും മസ്‌കുലാർ സൈഡ് ക്ലാഡിംഗും 17 ഇഞ്ച് അലോയ് വീലുകളും എന്നിവ eVX-ൽ ഉണ്ടാവും. ഇതിന്റെ നീളം ഏകദേശം 4,300 മില്ലീമീറ്ററും വീതി 1,800 മില്ലീമീറ്ററും ഉയരം 1,600 മില്ലീമീറ്ററും ആയിരിക്കും.

സിംഗിൾ, ഡ്യുവൽ ഇലക്ട്രിക് മോട്ടോർ സെറ്റപ്പുകളിൽ ലഭ്യമാവുന്ന സുസുക്കി eVX യൂറോപ്പ്, ജപ്പാൻ തുടങ്ങിയ അന്താരാഷ്ട്രവിപണികളിലും അവതരിപ്പിക്കും. 500 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് നൽകാൻ കഴിയുന്ന 60 kWh ലിഥിയം – അയേൺ ബാറ്ററി പായ്ക്ക് eVX-ൽ സജ്ജീകരിക്കാം. ടെസ്റ്റിങ്ങിനിടെ കണ്ടെത്തിയ ഫോട്ടോകൾ രണ്ട് സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഡ്യുവൽ സ്‌ക്രീൻ ലേഔട്ടും കാണിക്കുന്നുണ്ട്.

മഹീന്ദ്ര XUV700 അടിസ്ഥാനമാക്കി വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവി, ഹ്യുണ്ടായ് ക്രെറ്റ അധിഷ്ഠിത ഇവി, ടാറ്റ കർവ് ഇവി, ഹോണ്ട എലിവേറ്റ് ഇവി, കിയ സെൽറ്റോസ് ഇവി തുടങ്ങിയ മറ്റ് ഇലക്ട്രിക് മോഡലുകളുമായി മാരുതി സുസുക്കി ഇവിഎക്സ് മത്സരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version