Kerala

മലയാളികള്‍ക്ക് കഠിനാധ്വാനം ചെയ്യാൻ മടി, കാരണം ഈഗോ: ഹൈക്കോടതി

Published

on

കേരളത്തിന്റെ വികസനത്തില്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ വലിയ സംഭാവന നൽകിയെന്ന് കേരള ഹൈക്കോടതി. അന്തര്‍സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുന്ന സമയത്താണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഈ പരാമര്‍ശം നടത്തിയത്. കഠിനമായ ജോലികള്‍ ചെയ്യാൻ മലയാളികള്‍ മടിക്കുന്നതിന് കാരണം ഈഗോ ആണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

രജിസ്റ്റര്‍ ചെയ്യാത്ത അന്തര്‍സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച്‌ ആശങ്ക പങ്കുവെക്കുന്ന ഹർജിയാണ് കോടതിക്ക് പരിഗണിച്ചത്. നെട്ടൂരിലെ കാര്‍ഷിക മൊത്തക്കച്ചവടമാര്‍ക്കറ്റില്‍ നിന്നും അന്തര്‍സംസ്ഥാന തൊഴിലാളികളെ മാറ്റിനിര്‍ത്തണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു.

കോടതി ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് എതിരല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഈഗോ കാരണം കഠിനാധ്വാനം ചെയ്യാൻ മലയാളികള്‍ക്ക് മടിയായതുകൊണ്ട് അവരുള്ളത് കൊണ്ടാണ് നമ്മള്‍ അതിജീവിച്ച്‌ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version