Business

ലോകായുക്തായിലെ ഗവണ്മെന്റ് പ്ലീഡർക്ക് ഹൈക്കോടതിയുടെ അതിരൂക്ഷവിമർശനം

Published

on

ലോകയുക്തയിലെ സീനിയർ ഗവണ്മെന്റ് പ്ലീഡർ സർക്കാർ ചിലവിൽ ഹൈകോടതിയിൽ വന്ന് സർക്കാർ കക്ഷിയായ കേസിൽ പ്രതിക്ക് വേണ്ടി ഹാജരായത് എന്ത് കപ്പാസിറ്റിയിൽ ആണെന്ന് വിജിലൻസ് സ്പെഷ്യൽ സീനിയർ പ്രോസീക്യൂട്ടറോട് ഹൈക്കോടതിയുടെ രൂക്ഷമായ ചോദ്യം. റിട്ടയേർഡ് ചീഫ് സെക്രട്ടറി കെഎം എബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചത് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ രൂക്ഷ വിമർശനം.

ആരോപണവിധേയനായ കെ എം എബ്രഹാമിനു വേണ്ടി ലോകയുക്തയിലെ ഇപ്പോഴത്തെ സീനിയർ ഗവണ്മെന്റ് പ്ലീഡർ എസ് ചന്ദ്രശേഖരൻ നായർ ഹൈക്കോടതിയിൽ ഹാജരായതിനാണ് വിമർശനമുണ്ടായത്. ലോകയുക്തയിലെ സീനിയർ ഗവണ്മെന്റ് പ്ലീഡർ സർക്കാർ എതിർകക്ഷിയായ കേസിൽ പ്രതിക്ക് വേണ്ടി ഹാജരായത് തെറ്റായെന്നു ഹൈക്കോടതിയിലെ വിജിലൻസ് സ്പെഷ്യൽ സീനിയർ ഗവണ്മെന്റ് പ്ലീഡർ രാജേഷിനു വാദത്തിനിടയിൽ ഉത്തരമായി സമ്മതിക്കേണ്ടി വന്നു.

വാദിഭാഗം വാദം പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും ആരോപണവിധേയനായ കെഎം എബ്രഹാമിന്റെ വാദം നടത്തുന്നത് നീട്ടിക്കൊണ്ട് പോകുന്നതിനെതിരെ ജസ്റ്റിസ്‌ കെ ബാബു രൂക്ഷമായി വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version