Kerala

കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവത്കരണനയം വൈദ്യുതി വിലവര്‍ധനവിന് കാരണമാകുന്നു: പിണറായി വിജയൻ

Published

on

വൈദ്യുതിമേഖല സ്വകാര്യവത്ക്കരിക്കുന്ന കേന്ദ്രസര്‍ക്കാർ നയമാണ് വൈദ്യുതിയുടെ വിലവര്‍ധനവിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ എസ് ഇ ബിയുടെ 400 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സബ്‌സ്‌റ്റേഷന്‍ കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഈ അനിയന്ത്രിതമായ ചാര്‍ജ് വര്‍ധനവിനെ നിയന്ത്രിച്ച് നിര്‍ത്താൻ സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ഊര്‍ജ്ജമേഖലയെ കാലത്തിന്റെ ആവശ്യത്തിനനുസരിച്ച് വികസിപ്പിക്കാനുള്ള വിവിധ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയായി വരുന്നുവെന്നും അവ ഉടന്‍ ലക്ഷ്യത്തിലെത്തുമെന്നും അറിയിച്ച മുഖ്യമന്ത്രി സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് വൈദ്യുതി ലഭ്യമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്നും കേരളം പരിമിതമായ തോതില്‍ മാത്രമേ ചാര്‍ജ് വര്‍ദ്ധിപ്പിക്കൂവെന്നും കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version