Crime

കേരള സർവകലാശാല സെനറ്റിലേക്ക് ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ശുപാർശ

Published

on

കേരള സർവകലാശാല സെനറ്റിലേക്ക് ചാൻസലറുടെ നോമിനികളെ നിയമിക്കാൻ പ്രമുഖ സിപിഎം അനുകൂലികളുടെ പട്ടികയുമായി കീഴ്വഴക്കം ലംഘിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിന്റെ ശുപാർശ. പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചെരുവിൽ, എഴുത്തുകാരൻ ബെന്യാമിൻ, ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി.ബി പരമേശ്വരൻ, കൈരളി ന്യൂസ് ഡയറക്ടർ എൻ.പി ചന്ദ്രശേഖരൻ തുടങ്ങിയവരാണ് മന്ത്രി നൽകിയ പട്ടികയിലുണ്ടായിരുന്നവർ. സിപിഎം അനുകൂലികളുടെ പേരുകൾ നിർദേശിച്ച മന്ത്രിയുടെ പട്ടിക തള്ളിയാണ് ബിജെപിക്കാരെ ഗവർണർ നിയമിച്ചത്.

സർവകലാശാല തയ്യാറാക്കിയ പട്ടികയ്‌ക്കൊപ്പം മന്ത്രി നൽകിയ പട്ടികയും സർവകലാശാലാ വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ ​ഗവർണർക്ക് കൈമാറിയിരുന്നെങ്കിലും ​ഗവർണർ തള്ളി. സെനറ്റിലേക്കുള്ള 17 നോമിനികളിൽ 15 ബിജെപി അനുഭാവികളെ പരിഗണിച്ച് ഗവർണർ നിയമനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version