Kerala

കേരളത്തിന്റെ സാമ്പത്തികപ്രതിസന്ധി രാജ്ഭവനെയും ബാധിച്ചു: ഗവർണർ

Published

on

നീന്തൽക്കുളത്തിനും ആഘോഷത്തിനും കോടികളുണ്ടെന്നും പെൻഷനും റേഷനും ശമ്പളവും നൽകാൻ പണമില്ലെന്നും കേരളസർക്കാരിനെ പരിഹസിച്ച് ഗവർണർ. സംസ്ഥാനത്ത് താൻ ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കിയെങ്കിൽ തെളിവ് ഹാജരാക്കണമെന്നും ഗവർണർ വെല്ലുവിളിച്ചു.

സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി രാജ്ഭവനെയും ബാധിച്ചു. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. താന്‍ സംസ്ഥാനത്തെ ഇകഴ്ത്തുന്നു എന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ആരോപണം മാത്രമാണ്. രാഷ്ട്രീയപ്രസ്താവനകളോട് മറുപടി പറയാനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version