Business

കേരളത്തിന്റെ സാമ്പത്തികാവസ്ഥ ഗുരുതരാവസ്ഥയിൽ: ശശി തരൂർ

Published

on

സർക്കാരിന്റെ കയ്യിൽ കാശില്ലെന്നും എല്ലാ ഓണത്തിനും കടമെടുക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും ശശി തരൂർ. നമ്മുടെ കുട്ടികളും പേരക്കുട്ടികളും ഇതിന് വലിയ വില നൽകേണ്ടി വരും. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷം. വിദ്യാഭ്യാസവും കഴിവുമുള്ള യുവാക്കൾ തൊഴിലില്ലാതെ വലയുന്നു. ദേശീയതലത്തിൽ കേരളത്തിലെ തൊഴിലാളി 40% ആണെന്നും അടുത്ത അഞ്ചുവർഷത്തിൽ 10 ലക്ഷം യുവാക്കൾ നാടുവിടുമെന്നുംഅദ്ദേഹം പറഞ്ഞു.

ബിസിനസ്സിന് തടസ്സനിൽക്കുന്ന നിയമങ്ങൾ പുനപരിശോധിക്കണം. ബിസിനസ്സ് അനുകൂലസാഹചര്യത്തിന് നിയമനിർമ്മാണം നടത്തണം. സിങ്കപ്പൂരിൽ ഒരു ബിസിനസ്‌ സംരംഭം തുടങ്ങാൻ മൂന്നു ദിവസം മതി. ഇന്ത്യയിൽ അത് 120 ദിവസവും കേരളത്തിൽ 200-ലധികം ദിവസവുമാണ്.

ഇതിൽ മാറ്റം വരണമെന്നും കേരളം ബിസിനസ്സ് സൗഹൃദമാവണമെന്നും തരൂർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version