Automobile

കെ-റെയിൽ ജീവനക്കാർക്ക്‌ അഞ്ചുമാസമായി ശമ്പളമില്ല

Published

on

സിൽവർലൈൻ പദ്ധതിയുടെ സർവ്വേ നടപടികൾക്കായി റവന്യൂ വകുപ്പിൽ നിന്നും ഡെപ്യൂട്ടേഷനിൽ നിയമിച്ച 205 ജീവനക്കാർക്ക് കഴിഞ്ഞ അഞ്ചുമാസമായി ശമ്പളമില്ല. 2023 ഓഗസ്റ്റ് മുതലുള്ള ശമ്പളമാണ് ഇവർക്ക് ലഭിക്കാനുള്ളത്.

2021-ലാണ് 11 പ്രത്യേക ഓഫീസുകളിലും എറണാകുളത്തെ പ്രത്യേക ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലുമായി ഈ ജീവനക്കാരെ ഡെപ്യൂട്ടേഷനിൽ നിയോഗിച്ചത്. ഏതുസ്ഥാപനങ്ങൾക്ക് വേണ്ടിയാണോ സേവനം അനുഷ്ഠിക്കുന്നത് അവരാണ് ജീവനക്കാർക്ക് ശമ്പളം അനുവദിക്കേണ്ടത്. സിൽവർ ലൈൻ മുടങ്ങിയതോടെ ഇവരെ കിഫ്ബിയുടേത് ഉൾപ്പെടെ വിവിധ പ്രോജക്ടുകളിലേക്ക് പുനർവിന്യസിച്ചെങ്കിലും തുടരനുമതിക്കായുള്ള അതത് ഓഫീസുകളുടെ അപേക്ഷ ധനവകുപ്പ് നിരസിച്ചു.

കെ-റെയിൽ പദ്ധതി മുടങ്ങിയെങ്കിലും ഇപ്പോഴും ഈ ജീവനക്കാരുടെ ഓഫീസിന്റെ പേരായി രേഖകളിലുള്ളത് കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്-കിഫ്ബി എന്ന പേരുതന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version