National

കള്ളക്കരാറുകാരുടെ ബന്ധുക്കള്‍ക്കും ഇനി റോഡ് പണി കിട്ടില്ല: യോഗി ആദിത്യനാഥ്‌

Published

on

റോഡുകളുടെ നിർമ്മാണത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും ഉത്തരവാദിത്തം ഉറപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിർണ്ണായകപദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും അവയുടെ ചെലവ് വർദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കാനും അദ്ദേഹം നിർദ്ദേശം നൽകി. വകുപ്പുതലമന്ത്രിമാർ കൃത്യമായ ഇടവേളകളിൽ പദ്ധതികൾ അവലോകനം ചെയ്യണമെന്നും ജോലിയുടെ ഗുണനിലവാരം പരിശോധിക്കാൻ ഫീൽഡ് സന്ദർശനങ്ങൾ നടത്തണമെന്നും പറഞ്ഞ യോഗി ജോലികൾ യന്ത്രവൽക്കരിക്കപ്പെടണമെന്നും ഇതിനായി ഐഐടി പോലുള്ള സാങ്കേതികസ്ഥാപനങ്ങളുടെ സഹകരണം തേടാമെന്നും ചൂണ്ടിക്കാട്ടി.

ആളുകളുടെ കുറവുണ്ടാകരുതെന്ന് ഊന്നിപ്പറഞ്ഞ യോഗി, റഗുലർ നിയമനനടപടികൾ പൂർത്തിയാകുന്നതുവരെ യോഗ്യതയുള്ള യുവാക്കളെ ഔട്ട്‌സോഴ്‌സിംഗ് വഴി ഏർപ്പെടുത്തണമെന്നും വ്യക്തമാക്കി. ഗേറ്റ് പോലുള്ള ദേശീയ പരീക്ഷകൾ അവരുടെ കഴിവ് വിലയിരുത്തുന്നതിന് അടിസ്ഥാനമാക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി സംസ്ഥാനസർക്കാരിന് ഒരു നയം/മാർഗ്ഗരേഖ രൂപീകരിക്കാം.

റോഡ് നിർമ്മാണത്തിനായി ഉത്തർപ്രദേശിന്റെ ഫുൾ ഡെപ്‍ത് റിക്ലമേഷൻ (എഫ്ഡിആർ) സാങ്കേതികവിദ്യ ഇന്ത്യാ ഗവൺമെന്റിന്റെ പ്രശംസ പിടിച്ചുപറ്റിയതായി മുഖ്യമന്ത്രി പറഞ്ഞു. ട്രാഫികിന്റെയും മറ്റ് ആവശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ഗ്രാമീണറോഡുകൾ വികസിപ്പിക്കേണ്ടത് ആവശ്യമാണ്. ഇക്കാര്യത്തിൽ ആവശ്യമായ നിർദ്ദേശങ്ങൾ തയ്യാറാക്കണം. ടെൻഡർ നടപടികൾ ലളിതമാവണം. യോഗ്യത, പരിചയം, വിശ്വസ്തത എന്നിവയുടെ അടിസ്ഥാനത്തിലാണ് മുൻഗണന നൽകേണ്ടത്. കെട്ടിടനിർമ്മാണപ്രവർത്തനങ്ങൾക്ക് കേന്ദ്രപൊതുമരാമത്ത് വകുപ്പിന്റെ അടിസ്ഥാനത്തിലുള്ള ഏകീകൃത ഷെഡ്യൂൾ നിരക്ക് സ്വീകരിക്കണം. അയോധ്യയിലെ റാംപത്ത്, ഭക്തി പാത എന്നിവയുടെ നിർമ്മാണം പുതിയ ഉന്നതതലമാനദണ്ഡങ്ങൾ നടപ്പാക്കി സംസ്ഥാനത്ത് മാതൃകയാവുന്നു. എല്ലാ ഗ്രാമീണറോഡുകളുടെയും ജിഐഎസ് മാപ്പിംഗ് നടത്തേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു.

അതേസമയം മോശം കരാറുകാർക്കെതിരെ നേരത്തെയും യോഗി രംഗത്തെത്തിയിരുന്നു. ക്രിമിനൽ പശ്ചാത്തലമോ മോശം പേരോ ഉള്ള കരാറുകാരെ ജലസേചനപദ്ധതികൾക്കായി ലേലം വിളിക്കാൻ അനുവദിക്കരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുമ്പ് പ്രസ്‍താവനയിൽ പറഞ്ഞിരുന്നു. നിർദ്ദേശം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയാൽ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും ആദിത്യനാഥ് മുന്നറിയിപ്പ് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version