Kerala

കേരളത്തില്‍ എഎപി അക്കൗണ്ട് തുറന്നു; അഭിനന്ദിച്ച് കേജ്‌രിവാൾ

Published

on

കേരളത്തിൽ ആദ്യമായി എഎപി അക്കൗണ്ട് തുറന്നു. തൊടുപുഴ നിയോജകമണ്ഡലത്തിലെ കരിങ്കുന്നം പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനെയും ഇടതുപക്ഷമുന്നണിയെയും അട്ടിമറിച്ചാണ് എഎപി ആദ്യമായി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയം നേടിയത്.

കരിങ്കുന്നം പഞ്ചായത്ത് ഏഴാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എഎപി സ്ഥാനാർത്ഥി ബീനാ കുര്യൻ ആണ് വിജയിച്ചത്. കോൺഗ്രസ് സിറ്റിംഗ് സീറ്റ് ആയിരുന്നു. എഎപി സ്ഥാനാർത്ഥിക്ക് 202 വോട്ടുകൾ ലഭിച്ചപ്പോൾ യുഡിഎഫിന് 198 വോട്ടും എൽ ഡി എഫിന് 27 വോട്ടും ലഭിച്ചു. നാല് വോട്ടിന്റെ നിർണ്ണായക ഭൂരിപക്ഷമാണ് ലഭിച്ചത്. ബീനാ കുര്യനെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version