Education

കേരള സർവകലാശാലയെ അപമാനിക്കാനുള്ള നീക്കത്തിൽ നിന്നും ​ഗവർണർ പിന്മാറണം: ഇടത് സിൻഡിക്കേറ്റ് അം​ഗങ്ങൾ

Published

on

സമൂഹത്തിന് മുന്നിൽ കേരള സർവകലാശാലയെ അപമാനിക്കാനുള്ള നീക്കത്തിൽ നിന്നും ​ഗവർണർ പിന്മാറണമെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ. ചാൻസലർ സർവ്വകലാശാല നിയമങ്ങളെ വെല്ലുവിളിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു. നിയമപ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സെനറ്റിൽ പങ്കെടുക്കാനും ചാൻസിലറുടെ അഭാവത്തിൽ അദ്ധ്യക്ഷം വഹിക്കാനും അവകാശമുണ്ട്.

സർവകലാശാല നിയമപ്രകാരമാണ് കേരള സർവകലാശാലയുടെ ചാൻസിലർ ഉൾപ്പെടെയുള്ള പദവികളും ഭരണസംവിധാനങ്ങളും നിലവിൽവന്നതെന്നും ചാൻസലർ ഉൾപ്പടെയുള്ളവർക്ക് ഈ നിയമം ബാധകമാണെന്നും ഇടത് സിൻഡിക്കേറ്റ് അം​ഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. ചാൻസിലറും പ്രോ-ചാൻസിലറും സെനറ്റംഗങ്ങളാണ്. ചാൻസിലർ സെനറ്റ് യോഗത്തിൽ പങ്കെടുക്കുമ്പോൾ വൈസ് ചാൻസിലറല്ല, ചാൻസിലറാണ് ചെയർ ചെയ്യേണ്ടതെന്ന് സർവകലാശാല ആക്റ്റ് വ്യക്തമാക്കുന്നു. നിയമപ്രകാരം സെനറ്റ് അംഗവും സർവകലാശാലയുടെ പ്രോ-ചാൻസിലറുമായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സെനറ്റിൽ പങ്കെടുക്കാനും ചാൻസിലറുടെ അഭാവത്തിൽ അദ്ധ്യക്ഷം വഹിക്കാനും അവകാശമുണ്ടെന്നും ഇവർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version