Education

ഇൻസഫിഷ്യന്റ് പെർമിഷൻ: ഫേസ്ബുക്കിന് സാങ്കേതിക തകരാർ

Published

on

ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ സമൂഹമാധ്യമഭീമൻ ഫേസ്ബുക്കിന് സാങ്കേതിക തകരാർ. നിരവധി ഉപയോക്താക്കൾ തങ്ങളുടെ അക്കൗണ്ട് ഉപയോ​ഗിക്കാനാകാത്ത സാഹചര്യമുണ്ടെന്ന് പരാതിപ്പെടുന്നു. #facebookdown എന്ന ഹാഷ്ടാഗോടെ ട്വിറ്ററിൽ നിരവധി പേരാണ് ഇത് സംബന്ധിച്ച് കുറിപ്പുകൾ പങ്കുവെക്കുന്നത്.

ആദ്യഘട്ടത്തിൽ ഫേസ്ബുക്കിൽ ‘ഇൻസഫിഷ്യന്റ് പെർമിഷൻ’ എന്ന കമാൻഡ് പോപ്പ് അപ്പ് ചെയ്യുന്നുണ്ടെങ്കിലും പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിൽ തടസമില്ലായിരുന്നു. എന്നാൽ പിന്നീട് ഫീഡ് തന്നെ ലഭ്യമാകാത്ത സ്ഥിതിയിലെത്തി. വിവിധ പേജുകളും കാണാൻ സാധിക്കില്ല. This page isn’t available at the moment എന്ന സന്ദേശമാണ് സ്‌ക്രീനിൽ തെളിയുന്നത്.

ഡൈൺ ഡിട്ടെക്ടറും ഫേസ്ബുക്കിന് തകരാർ സംഭവിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആഴ്ച മുൻപും ഫേസ്ബുക്ക് പണിമുടക്കിയിരുന്നു. എന്നാൽ രണ്ട് മണിക്കൂറുകൾക്കകം തന്നെ മെറ്റ തകരാർ പരിഹരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version