Health

ഹൈപ്പർ തൈറോയ്ഡിസം; രക്ഷ നേടാൻ ഭക്ഷണരീതിയിലെ ശ്രദ്ധ അനിവാര്യം

Published

on

ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥ ഹൈപ്പോതൈറോയ്ഡിസവും തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥ ഹൈപ്പർ തൈറോയ്ഡിസവുമാണ്.

തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഭക്ഷണരീതിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. തൈറോയ്ഡ് രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ചില പാനീയങ്ങൾ:

ഒന്ന്…
മഞ്ഞള്‍ ചേര്‍ത്ത പാൽ ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ആന്‍റി ഇന്‍ഫ്ളമേറ്ററി, ആന്‍റിസെപ്റ്റിക് ഗുണങ്ങളുള്ളതാണ് മഞ്ഞള്‍. ഇത് പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് നീര്‍ക്കെട്ട് കുറയ്ക്കും; തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്തും.

രണ്ട്…
ആപ്പിള്‍ സിഡര്‍ വിനാഗിരി രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും. തൈറോയ്ഡ് പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തും.

മൂന്ന്…
ബട്ടര്‍ മില്‍ക്ക് അഥവാ മോരിന്‍ വെള്ളം അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. കുടലിന്‍റെ ആരോഗ്യത്തിന് സഹായിക്കുന്ന പ്രോബയോട്ടിക്സിന്റെ ഉറവിടമാണ് ഇവ. ആരോഗ്യകരമായ കുടൽ ഹൈപ്പോതൈറോയിഡിസത്തിന് കാരണമാകുന്ന വീക്കം കുറയ്ക്കും.

നാല്…
ബീറ്റ്റൂട്ട് – ക്യാരറ്റ് ജ്യൂസ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാരാളം അടങ്ങിയ ഇവ കുടിക്കുന്നതും തൈറോയ്ഡിന് ഗുണം ചെയ്യും.

അഞ്ച്…
പച്ചില ജ്യൂസ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മല്ലിയില, പുതിനയില തുടങ്ങിയ പച്ചിലകള്‍ വെള്ളരിയോ നാരങ്ങയോ ചേര്‍ത്ത് ജ്യൂസായി കുടിക്കുന്നത് നല്ലതാണ്.

ശ്രദ്ധിക്കുക: ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം അനിവാര്യം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version