Health

ആശുപത്രി സംരക്ഷണനിയമഭേദഗതി; ആരോഗ്യപ്രവർത്തകർക്കുനേരെയുള്ള അസഭ്യവർഷവും കുറ്റകരം

Published

on

ആശുപത്രി സംരക്ഷണ നിയമ ഭേഗതി ഓർഡിനൻസ് പ്രകാരം ആരോഗ്യപ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നത് മാത്രമല്ല, അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതും നിയമത്തിന്റെ പരിധിയിൽ. കുറഞ്ഞ ശിക്ഷ ആറ് മാസം തടവും ഉയർന്ന ശിക്ഷ ഏഴ് വർഷം വരെയുള്ള തടവുമായിരിക്കും. നാശനഷ്ടങ്ങൾക്കും കനത്ത പിഴയുണ്ട്. നഴ്സിംഗ് കോളേജുകൾ ഉൾപ്പടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയമത്തിന്റെ സംരക്ഷണമുണ്ടാവും. സമയബന്ധിത നിയമനടപടികൾക്ക് വ്യവസ്ഥയുണ്ടാവും. നിയമഭേദഗതിക്ക് ഡോ.വന്ദനയുടെ പേരിടണമെന്നാണ് ഡോക്ടർമാരുടെ സംഘടനകളുടെ മറ്റൊരാവശ്യം. അന്വേഷണം നടത്തി വിചാരണ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version