ഗുരുവായൂർ: ഗുരുവായൂര്‍ പ്രസ് ഫോറത്തിന്റെ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള സുരേഷ് വാരിയര്‍ സ്മാരക പുരസ്കാരം മാധ്യമം വൈപ്പിന്‍ ലേഖിക ഹസീന ഇബ്രാഹിമിനും ദൃശ്യമാധ്യമവിഭാഗത്തിലെ പുരസ്കാരം സി എൻ ടി വി റിപ്പോര്‍ട്ടര്‍ ഷാഫി ചങ്ങരംകുളത്തിനും. 10000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഈ മാസം അവസാനം ഗുരുവായൂരില്‍ നടക്കുന്ന സുരേഷ് വാരിയര്‍ അനുസ്മരണ ചടങ്ങില്‍ സമ്മാനിക്കും. മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് സി എ കൃഷ്ണന്, ദൃശ്യമാധ്യമപ്രവര്‍ത്തക പ്രിയ ഇളവള്ളിമഠം, പി കെ രാജേഷ് ബാബു എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര ജേതാക്കളെ നിശ്ചയിച്ചത്.