Kerala

ഗവർണറുടെ ക്രിസ്മസ് വിരുന്നിന് സംസ്ഥാന സർക്കാർ 7 ലക്ഷം അനുവദിച്ചു

Published

on

ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി സംസ്ഥാന സർക്കാർ ഗവർണറുടെ ക്രിസ്മസ് വിരുന്നിന് 7 ലക്ഷം രൂപ അനുവദിച്ചു. 10ാം തീയതിയായിരുന്നു ക്രിസ്മസ് ആഘോഷം. 8ാം തീയതി പണം അനുവദിച്ച് ഉത്തരവിറങ്ങി. രാജ്ഭവനിൽ നടന്ന വിരുന്നിൽ പൗരപ്രമുഖർ അടക്കമുള്ളവരെ ഗവർണർ ക്ഷണിച്ചിരുന്നു. നവകേരള സദസ്സിന്റെ പരിപാടിയിലായതിനാൽ മുഖ്യമന്ത്രിയും മന്ത്രിമാരും വിരുന്നിൽ പങ്കെടുത്തില്ല.

സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഗവർണർ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിരുന്നു. ഇതിനിടയിൽ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടൽ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഗവർണറുടെ ക്രിസ്മസ് വിരുന്നിന് പണമനുവദിച്ച് സർക്കാർ ഉത്തരവിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version