Business

ദില്ലി ഖാന്‍ മാ‍ർക്കറ്റ് ലോകത്തിലെ ഏറ്റവും ചെലവേറിയ സ്ട്രീറ്റ് മാർക്കറ്റ് പട്ടികയിൽ

Published

on

ദില്ലിയിലെ അനുദിനം വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന വിപണികളിൽ ഒന്നായ ഖാൻ മാർക്കറ്റ് ലോകത്തിലെ തന്നെ ജീവിത ചെലവ് ഏറ്റവും കൂടുതലുള്ള 25 സ്ട്രീറ്റ് മാർക്കറ്റുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു എന്ന് അടുത്തിടെ പുറത്തുവന്ന ആഗോള വാണിജ്യ റിയൽ എസ്റ്റേറ്റ് സേവനസ്ഥാപനമായ കുഷ്മാൻ & വേക്ക് ഫീൽഡിന്‍റെ റിപ്പോർട്ട്. പട്ടികയില്‍ 22-ാം സ്ഥാനമാണ് ഖാൻ മാർക്കറ്റിന്.

കഴിഞ്ഞ വർഷം 21-ാം സ്ഥാനത്തായിരുന്നു ഖാൻ മാർക്കറ്റ്. ‘മെയിൻ സ്ട്രീറ്റ്സ് അക്രോസ് ദി വേൾഡ് 2023’, എന്ന പേരിൽ പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത് ഖാൻ മാർക്കറ്റിന് ഒരു ചതുരശ്ര അടിക്ക് ശരാശരി 217 ഡോളർ (ഏകദേശം 18,000 രൂപ) വാർഷിക വാടകയുണ്ട് എന്നാണ്. റിപ്പോർട്ടിൽ ഏഷ്യ-പസഫിക് (APAC) മേഖലയിലെ ഏറ്റവും ചെലവേറിയ 51 പ്രധാന സ്ട്രീറ്റ് മാർക്കറ്റുകളിൽ 16 പ്രധാന ഇന്ത്യൻ സ്ട്രീറ്റ് മാർക്കറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഇന്ത്യയിലെ ഏറ്റവും ചെലവേറിയ അഞ്ച് പ്രധാന തെരുവുകൾ ഡൽഹിയിലെ ഖാൻ മാർക്കറ്റ്, കൊണാട്ട് പ്ലേസ്, ഗുരുഗ്രാമിലെ ഗലേരിയ മാർക്കറ്റ്, മുംബൈയിലെ ലിങ്കിംഗ് റോഡ്, കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റ് എന്നിവയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version