International

ചെഗുവേരയുടെ നാട് ഇനി ഭരിക്കുക കടുത്ത കമ്മ്യൂണിസ്റ്റ് വിരോധി

Published

on

വിപ്ലവതാരകം എന്ന് കമ്മ്യൂണിസ്റ്റുകാർ വിശേഷിപ്പിക്കുന്ന ചെ​ഗുവേരയുടെ ജന്മനാടായ അർജന്റീനയിൽ കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധൻ പ്രസിഡന്റായി അധികാരമേറ്റു. നിലവിലെ ധനമന്ത്രിയും ഇടതുമുന്നണിയുടെ നേതാവുമായ സെർജിയോ മസ്സയെ പരാജയപ്പെടുത്തിയാണ് ലിബർട്ടി പാർട്ടി നേതാവും കടുത്ത ഇടത് വിരുദ്ധനുമായ ജേവ്യർ മിലേയ് പ്രസിഡന്റായി അധികാരമേറ്റത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 56 ശതമാനം വോട്ടുകൾ ജേവ്യർ നേടി. 44.2 ശതമാനം വോട്ടുകൾ മാത്രമാണ് ഇടതു സ്ഥാനാർത്ഥിയായ മസ്സ നേടിയത്. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി ഇത്രത്തോളം വഷളാകാൻ കാരണം രാജ്യം ഇതുവരെ സ്വീകരിച്ചിരുന്ന ഇടത് നിലപാടാണെന്നും പ്രതിസന്ധി നേരിടാൻ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അധികാരമേറ്റതിന് പിന്നാലെ ജേവ്യർ വ്യക്തമാക്കി. ഇതുവരെയുള്ള സർക്കാരുകൾ നടപ്പാക്കിയ നയങ്ങൾ ജേവ്യർ സർക്കാർ അടിമുടി പരിഷ്‌കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version