Article/Openion

ക്രിപ്റ്റോ; അസ്ഥിരതാവാദം അതിജീവനമോ?

Published

on

(ലേഖനം: അലക്സ് ലിവേര)

ബിറ്റ്‌കോയിൻ ആരാധകർക്ക് ദീർഘകാലത്തേക്ക് ചില നല്ല വാർത്തകളുണ്ടെന്ന് അന്തർദേശീയ ക്രിപ്റ്റോ വിശകലനങ്ങളിൽ വിദഗ്ധർ അഭിപ്രായപ്പെടുന്നു. സമീപകാല കണ്ടെത്തലുകൾ അനുസരിച്ച്, ദീർഘകാലതോതിലുള്ള വിതരണത്തിന്റെ അളവ് ഇപ്പോൾ ഏറ്റവും ഉയർന്ന തലത്തിലാണ്. ദീർഘകാലനിക്ഷേപകരുടെ ആത്മവിശ്വാസത്തെ ഗണ്യമായി വർദ്ധിപ്പിക്കുന്ന ഈ സാഹചര്യത്തിനുള്ള ഒരു പ്രധാനകാരണം ബിറ്റ്‌കോയിൻ ഇടിഎഫുകളിൽ ഉയർന്ന പ്രതീക്ഷകളാണ്.

ഓരോ ദിവസം കഴിയുന്തോറും സ്‌പോട്ട് ഇടിഎഫ് അംഗീകാരം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്; പ്രത്യേകിച്ചും എസ്ഇസിയിലെ സമീപകാലസമ്മർദ്ദം കണക്കിലെടുക്കുമ്പോൾ. വളരുന്ന ദീർഘകാലഹോൾഡറുകൾക്ക് പുറമേ കുറഞ്ഞത് ഒരു കോയിൻ എങ്കിലും കൈവശമുള്ള വിലാസങ്ങളുടെ എണ്ണവും പ്രസക്തമാണ്. മൊത്തത്തിൽ ബിറ്റ്കോയിന് അതിന്റെ നിലവിലെ വിലനിലവാരത്തിൽ ഗണ്യമായ ഡിമാൻഡ് കാണുന്നു. 30,000 ഡോളർ വിലനിലവാരത്തിലേക്ക് തിരിച്ചുവരാനുള്ള ബിറ്റ്‌കോയിന്റെ സമീപകാലശ്രമങ്ങൾ വിൽപ്പനസമ്മർദ്ദം മൂലം തടസ്സപ്പെട്ടത് വിപണി ഇപ്പോഴും ഹ്രസ്വകാലലാഭമെടുപ്പിന് അനുകൂലമായി നിലകൊള്ളുന്നു എന്നതിന്റെ സൂചനയാണ്.

ബിറ്റ്‌കോയിന്റെ ഏറ്റവും പുതിയ പ്രകടനം പ്രതീക്ഷകൾക്ക് വിരുദ്ധമാണ്. നിലവിൽ ബിറ്റ്കോയിന്റെ വിനിമയഫ്ലോകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ ഡാറ്റകൾ എക്സ്ചേഞ്ച് ഔട്ട്ഫ്ലോകൾ എക്സ്ചേഞ്ച് ഇൻഫ്ലോയെക്കാൾ കൂടുതലാണെന്ന് വെളിപ്പെടുത്തി. അതായത് ഡിമാൻഡ് വിൽപ്പനസമ്മർദ്ദത്തെക്കാൾ കൂടുതലാണ്. ഹ്രസ്വകാല ലാഭമെടുപ്പിനുള്ള മുൻഗണന അടുത്ത വൈറ്റ് സ്വാൻ ഇവന്റ് വരെയെങ്കിലും തുടർന്നേക്കാം.

സുരക്ഷിതസങ്കേതമായി കണക്കാക്കപ്പെടുന്ന യുഎസ് ഡോളറിന് സ്റ്റോക്കുകളും ക്രിപ്‌റ്റോകറൻസികളും പോലുള്ള അപകടസാധ്യതയുള്ള ആസ്തികളുമായി വിപരീത ബന്ധമാണുള്ളതെങ്കിലും സമീപകാലസംഭവങ്ങൾ ഈ മാതൃകയ്ക്ക് ഭാഗികമായെങ്കിലും വിരുദ്ധമായി കാണപ്പെട്ടു. ഓൺ-ചെയിൻ അനലിറ്റിക്‌സ് പ്ലാറ്റ്‌ഫോമായ സാന്റിമെന്റ് അനുസരിച്ച് യുഎസ് ഡോളർ ഉയർന്നപ്പോൾ ബിറ്റ്‌കോയിൻ അടുത്ത ആഴ്‌ചകളിൽ സ്ഥിരത നിലനിർത്തി. വഷളായിക്കൊണ്ടിരിക്കുന്ന മാക്രോ ഇക്കണോമിക് പരിതസ്ഥിതിയിൽ ബിറ്റ്‌കോയിൻ പ്രതിരോധശേഷി കണ്ടെത്തി.

മറ്റൊരു പ്രശസ്തമായ ഓൺ-ചെയിൻ ഗവേഷണസ്ഥാപനമായ ഇൻ ടു ദി ബ്ലോക്കിന്റെ വിശകലനപ്രകാരം പരമ്പരാഗത സാമ്പത്തികസൂചകങ്ങളുമായുള്ള ബിറ്റ്കോയിന്റെ ബന്ധം അടുത്ത ആഴ്ചകളിൽ ഗണ്യമായി മറിഞ്ഞു. യുഎസ് സാമ്പത്തികവിപണിയിലെ ബെൽവെതർമാരായ നാസ്ഡാക്ക് 100, എസ് ആന്റ് പി 500 എന്നിവയുമായുള്ള ബിടിസിയുടെ ബന്ധം നെഗറ്റീവ് ആയി. പൊതുവേ ബിറ്റ്‌കോയിൻ അപകടകരമായ ആസ്തി ആയി ലേബൽ ചെയ്യപ്പെടുകയും സ്റ്റോക്ക് മാർക്കറ്റുമായി ക്ലബ് ചെയ്യപ്പെടുകയുമാണെങ്കിലും നെഗറ്റീവ് പരസ്പരബന്ധത്തിന് അതിനെ സ്വർണ്ണത്തിന് സമാനമായ സുരക്ഷിതസങ്കേതമായി ഫലപ്രദമായി എത്തിക്കാൻ കഴിയും. 26411 യുഎസ് ഡോളർ എന്ന നിരക്കിൽ കൈമാറ്റം ചെയ്യപ്പെട്ട ബിടിസിയോടുള്ള ഉപഭോക്തൃവികാരം പോസിറ്റീവിലേക്കുള്ള ആവേഗം കൂട്ടിയതായും വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version