Kerala

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനത്തിന് ഇംഫാലിൽ വേദി അനുവദിക്കാനാവില്ല: മണിപ്പൂർ സർക്കാർ

Published

on

ജനുവരി 14-ന് മണിപ്പൂരിൽ നിന്നും ആരംഭിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉ​ദ്ഘാടനവേദിയായി ഇംഫാലിലെ പാലസ് ഗ്രൗണ്ട് സുരക്ഷാകാരണങ്ങളാൽ അനുവദിക്കാനാവില്ലെന്ന് മണിപ്പൂർ സർക്കാർ. സംസ്ഥാനത്തെ പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ് അറിയിച്ചു.

അനുമതിയുടെ വിഷയം പരി​ഗണനയിലുണ്ട്. വിവിധ സുരക്ഷാ ഏജൻസികളിൽ നിന്നുള്ള റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യാത്രയ്ക്ക് മണിപ്പുർ സർക്കാർ അനുമതി നിഷേധിച്ചതായി വിവരം ലഭിച്ചുവെന്ന് അറിയിച്ച കോൺ​ഗ്രസ് നേതാവ് കെ.സി വേണു​ഗോപാൽ മണിപ്പുരിലെ മറ്റൊരു പ്രദേശത്ത് നിന്നും യാത്ര ആരംഭിക്കുമെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version