Art

ബൈകോര്‍ണ്‍ തൊപ്പി ലേലത്തിന്; നെപ്പോളിയന്‍ ബോണാപാര്‍ട്ടിന്‍റെ ഇഷ്ടപ്രതീകത്തിന് പ്രതീക്ഷിക്കുന്ന വില കോടികള്‍!

Published

on

പത്തൊൻപതാം നൂറ്റാണ്ടിൽ ഫ്രഞ്ച് സാമ്രാജ്യം ഭരിച്ച നെപ്പോളിയൻ ബോണപാർട്ട് യുദ്ധങ്ങളിൽ ധരിച്ചിരുന്ന ഒരു വശത്തേക്ക് മടക്കിവെക്കാന്‍ പറ്റുന്ന തൊപ്പി ലേലത്തിന്. പ്രതീക്ഷിക്കുന്ന വില 6,00,000 യൂറോയ്ക്കും (5,44,76,400 രൂപ) 8,00,000 യൂറോയ്ക്കും (7,26,35,200 രൂപ) ഇടയിലാണെന്ന് ബികോർൺ ബ്ലാക്ക് ബീവർ എന്ന ലേലസ്ഥാപനം അറിയിച്ചു. അധികാരത്തിലിരുന്ന ചെറിയ കാലത്ത് തന്നെ നെപ്പോളിയന്‍ സ്വന്തമാക്കിയ 120 ഓളം ബൈകോര്‍ണ്‍ തൊപ്പികൾ നെപ്പോളിയന്‍ ബ്രാന്‍റിന്‍റെ ഭാഗമായിരുന്നെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. നിലവില്‍ അവശേഷിക്കുന്ന 20 തൊപ്പികളിൽ പലതും സ്വകാര്യശേഖരങ്ങളിലാണ് ഇന്നുള്ളത്.

കഴിഞ്ഞ വര്‍ഷം മരിച്ച ഒരു വ്യവസായിയുടെ സ്വകാര്യശേഖരത്തിലുണ്ടായിരുന്ന തൊപ്പിയാണ് ഇപ്പോള്‍ വില്പനയ്ക്ക് എത്തിയത്. നെപ്പോളിയന്‍ തൊപ്പി തന്‍റെ തോളിന് സമാന്തരമായി ധരിച്ചു. ഇത് ‘എന്‍ ബാറ്റയില്‍’ എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ നെപ്പോളിയന്‍റെ മിക്ക ഉദ്യോഗസ്ഥരും തോളിന് ലംബമായിട്ടാണ് തൊപ്പി ധരിച്ചത്. അതുകൊണ്ട് ഈ തൊപ്പിയിലൂടെ നെപ്പോളിയന്റെ സാന്നിധ്യം അടയാളപ്പെടുത്തപ്പെട്ടു. ആളുകൾ ഈ തൊപ്പി എല്ലായിടത്തും തിരിച്ചറിഞ്ഞു. സ്വകാര്യമായിരിക്കുമ്പോൾ, അദ്ദേഹം എപ്പോഴും അത് തലയിൽ വെച്ചിരിക്കുകയോ കൈയിൽ പിടിക്കുകയോ ചെയ്യുമായിരുന്നു എന്ന് ലേലക്കാരൻ ജീൻ പിയറി ഒസെനാറ്റ് പറയുന്നു.

നെപ്പോളിയന്‍റെ കൊട്ടാരത്തിലെ ക്വാർട്ടർമാസ്റ്ററുടെ കുടുംബത്തിൽ പത്തൊൻപതാം നൂറ്റാണ്ടിലുടനീളം സൂക്ഷിക്കപ്പെട്ട ഈ തൊപ്പി കുറ്റമറ്റ തെളിവുകളോടെയാണ് ലേലത്തിനെത്തിയത്. 1815-ൽ വാട്ടർലൂവിലെ തോൽവിക്ക് ശേഷം നെപ്പോളിയന്‍റെ വണ്ടിയിൽ നിന്ന് കൊള്ളയടിക്കപ്പെട്ട ഒരു വെള്ളിത്തളികയും റേസറുകൾ, വെള്ളി ടൂത്ത് ബ്രഷ്, കത്രിക, മറ്റ് സാധനങ്ങൾ എന്നിവയോടൊപ്പം അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള ഒരു തടി വാനിറ്റി കേസും ലേലത്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version