Health

ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി

Published

on

കാനം രാജേന്ദ്രന്റെ മരണത്തെത്തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി രാജ്യസഭാം​ഗം ബിനോയ് വിശ്വത്തെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. കാനത്തിന്റെ സംസ്കാരചടങ്ങുകൾക്ക് പിന്നാലെ ചേർന്ന സംസ്ഥാന എക്സിക്യൂട്ടിവാണ് ബിനോയ് വിശ്വത്തെ പുതിയ സെക്രട്ടറിയായി തീരുമാനിച്ചത്. കാനം അവധി അപേക്ഷ നൽകിയപ്പോൾ പകരം ബിനോയ് വിശ്വത്തിന് ചുമതല നൽകണമെന്ന് നിർദേശിച്ചിരുന്നു.

നിലവിൽ രാജ്യസഭാംഗമായ ബിനോയ് വിശ്വത്തിന്റെ എംപി കാലാവധി ആറുമാസത്തിനകം പൂർത്തിയാകും. പാർട്ടി ദേശീയ സെക്രട്ടറി ഡി രാജയുടെ സാന്നിധ്യത്തിലാണ് എക്സിക്യൂട്ടീവ് യോ​ഗം ചേർന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version