Education

അതിര്‍ത്തി ലംഘിച്ച് മെക്‌സിക്കന്‍ ചാര ചെന്നായ

Published

on

ആൽബുകുർക്കി: ഗുരുതര വംശനാശ ഭീഷണി നേരിടുന്ന f2754 എന്ന പേരിലറിയപ്പെടുന്ന മെക്‌സിക്കൻ ചാര ചെന്നായ സ്വാഭാവിക അതിർത്തി ലംഘിച്ച് ഹെമിസ് സ്പ്രിങ്‌സിലെ മലമ്പ്രദേശം ലക്ഷ്യമാക്കി നീങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ശീതകാലത്ത് ന്യൂ മെക്‌സിക്കോയ്ക്ക് സമീപം ടൗസിലെ മലമ്പ്രദേശത്ത് എത്തിയതിനെത്തുടർന്ന് പിടികൂടി അരിസോണയിലെ വനപ്രദേശത്ത് തുറന്നുവിട്ട ചെന്നായയാണ് വീണ്ടും സ്വാഭാവിക ആവാസ വ്യവസ്ഥ വിട്ട് സഞ്ചാരം തുടങ്ങിയത്.

വന്യജീവി പ്രവർത്തകരടക്കം ഈ പെൺ ചെന്നായയുടെ സഞ്ചാരപാത നിരീക്ഷിക്കുന്നുണ്ട്. സഞ്ചാരപാത കണക്കിലെടുത്ത ശേഷം പിടികൂടി കാട്ടിലേക്ക് അയക്കണോ എന്നത് സംബന്ധിച്ച് അധികൃതർ തീരുമാനമെടുക്കും.പൊതുവേ സ്വാഭാവിക അതിർത്തി കടന്ന് യാത്ര ചെയ്യാൻ താത്പര്യമുള്ളവരാണ് മെക്‌സിക്കൻ ചാര ചെന്നായ. ന്യൂ മെക്‌സിക്കോ, അരിസോണ തുടങ്ങിയ പ്രദേശങ്ങളാണ് സ്വാഭാവിക അതിർത്തിയിൽ ഉൾപ്പെടുന്നത്. പെൺ ചെന്നായ് ഇണയെ തേടിയാകും യാത്ര ചെയ്യുന്നതെന്ന് ഡിഫൻഡേഴ്‌സ് ഓഫ് വൈൽഡ്‌ലൈഫിലെ വിദഗ്ധർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version