Crime

അമിതസമ്മർദ്ദം കുട്ടികളെ ലഹരിയിലേക്ക് നയിക്കും: ഋഷിരാജ് സിം​ഗ്

Published

on

പഠനത്തിലും തൊഴിൽമേഖല തിരഞ്ഞെടുക്കുന്നതിലും കുട്ടികൾക്ക് നൽകുന്ന അമിതമാനസികസമർദ്ദം അവരെ ലഹരി ഉപയോ​ഗത്തിലേക്ക് നയിക്കുമെന്ന് ഋഷിരാജ് സിം​ഗ് ഐപിഎസ്. പുസ്തകോത്സവവേദിയിൽ ‘മയക്കുമരുന്നുകളോട് വിട’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോ​ഗം താൽക്കാലികരക്ഷപ്പെടെലാണെന്ന് കുട്ടികൾ കരുതുന്നതുകൊണ്ടുതന്നെ ഇത്തരം സമ്മർദ്ദങ്ങൾ നേരിടേണ്ടിവരുന്ന കുട്ടികൾ പെട്ടെന്ന് ലഹരിക്ക് അടിമപ്പെട്ട് പോകുന്നു. പരീക്ഷാഭയം, ഉയർന്ന മാർക്ക് നേടണമെന്ന രക്ഷിതാക്കളുടെ കടുംപിടിത്തം, കുട്ടികൾക്ക് സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ അനുവാദം നൽകാതിരിക്കൽ തുടങ്ങിയ വിഷയങ്ങൾ ലഹരി ഉപയോ​ഗം വർധിക്കാൻ കാരണമാണ്.

3000 സ്കൂളുകളിലെ വിദ്യാർത്ഥികളുമായി സംസാരിച്ചതിൽ നിന്നാണ് ഇത്തരം കാര്യങ്ങൾ മനസ്സിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയത്തെക്കുറിച്ച് മാത്രമല്ല തോൽവികളെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കണം. പഠനം, ജോലി എന്നിവയിൽ കുട്ടികളുടെ താല്പര്യം കൂടി മനസിലാക്കണമെന്നും ഋഷിരാജ് സിം​ഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version