Kerala

സാറാ തോമസ് അന്തരിച്ചു

Published

on

പ്രമുഖ സാഹിത്യകാരി സാറാ തോമസ് (88) അന്തരിച്ചു. തിരുവനന്തപുരം നന്ദാവനം പൊലീസ് ക്യാമ്പിനു സമീപത്തുള്ള മകളുടെ വസതിയിലായിരുന്നു വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അന്ത്യം. സംസ്കാരം പാറ്റൂർ മാർത്തോമ്മാ പള്ളി സെമിത്തേരിയില്‍. 17 നോവലുകളും നൂറിലേറെ ചെറുകഥകളും എഴുതിയ സാറാ തോമസ് കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ‘നാർമടിപ്പുടവ’ എന്ന നോവലാണ് ഏറ്റവും ശ്രദ്ധേയമായ കൃതി. ആദ്യനോവൽ ‘ജീവിതം എന്ന നദി‘യാണ്. അവരുടെ 34–ാം വയസിലാണ് നോവൽ പുറത്തിറങ്ങിയത്.

സ്വന്തം എഴുത്തിനെക്കുറിച്ചു സാറാ തോമസ് പറഞ്ഞതിങ്ങനെ: ‘‘ദലിത് എഴുത്തുകാരി എന്നോ പെണ്ണെഴുത്തുകാരി എന്നോ എന്നെ വേർതിരിക്കുന്നതിനോടു താൽപ്പര്യമില്ല. ഞാൻ എഴുത്തിലെ ജനറൽ സർജ്ജനാണ്. സാധാരണക്കാരുടെ എഴുത്തുകാരിയായി കാണാനാണ് എനിക്കിഷ്ടം. എന്നാൽ, ‘സ്പെഷലിസ്റ്റു’കളോട് എനിക്ക് വിരോധവുമില്ല. എല്ലാം വേണം. ചെറുപ്പത്തിലേ ചിറകുവെട്ടിപ്പോയ പക്ഷിയാണ് ഞാൻ. വെട്ടിയൊതുക്കിയ ചിറകുകളുമായാണ് ഞാൻ വളർന്നത്. കുടുംബിനിയായി നിന്നേ എഴുതിയിട്ടുള്ളൂ. എഴുത്തിന് എപ്പോഴും രണ്ടാംസ്ഥാനമാണ് കൊടുത്തത്. അതിന്റെ കോട്ടം എന്റെ എഴുത്തിലുണ്ട് എന്ന് ആരെക്കാളും നന്നായി എനിക്കറിയാം. വീട്ടിൽ എല്ലാവരും ഉറങ്ങിയശേഷമാണ് എഴുതിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.”

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version