National

സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷസംഗമവേദിയാക്കാൻ കോൺഗ്രസ്; പിണറായി ലിസ്റ്റിൽ ഇല്ലാത്തതിന് കെസി വേണുഗോപാലിന്റെ വിശദീകരണം

Published

on

നിയുക്ത കര്‍ണാടക സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷസംഗമവേദിയാക്കാൻ കോണ്‍ഗ്രസ് ദേശിയ നേതൃത്വം പദ്ധതിയിടുന്നു. ബിജെപിയെ എതിര്‍ക്കുന്ന രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നുള്ള പ്രധാന നേതാക്കളെ പങ്കെടുപ്പിക്കാനാണ് നീക്കം.

എന്നാൽ ലിസ്റ്റിൽ പിണറായി വിജയൻ ഇല്ലാത്ത് സ്വാഭാവികമാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു. പാർട്ടി നേതാക്കൾക്കാണ് ക്ഷണം. സിപിഎം ജനറൽ സെക്രട്ടറിയെ ക്ഷണിച്ചിട്ടുണ്ട്.

ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാര്‍ അതാത് പാര്‍ട്ടികളുടെ അധ്യക്ഷന്‍മാരാണെന്നും കെസി ചൂണ്ടിക്കാട്ടി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ സംബന്ധിച്ച്‌ അദ്ദേഹമാണ് പാര്‍ട്ടിയുടെ നേതാവ്. പ്രതിപക്ഷ ചര്‍ച്ചയിലാണെങ്കിലും പാര്‍ട്ടി നേതാക്കളെയാണ് ക്ഷണിക്കാറുള്ളത്. ചടങ്ങിലേക്ക് എല്ലാ പാര്‍ട്ടികളുടെയും നേതാക്കളെ ക്ഷണിച്ചിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version