National

സഞ്ജയ് റാവത്തിന് വധഭീഷണി

Published

on

ശിവസേന നേതാവ് സഞ്ജയ് റാവത്തിന് വധഭീഷണിയുമായി ലോറൻസ് ബിഷ്‌ണോയി സംഘം. പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയതുപോലെ ഡൽഹിയിൽ എകെ 47 തോക്കുപയോഗിച്ച് വെടിവെച്ചു കൊല്ലുമെന്നാണ് വാട്ട്സാപ്പിലടെയുള്ള ഭീഷണി. സഞ്ജയ് റാവത്ത് പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ സഞ്ജയ് റാവത്ത് നേരത്തെ അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ മകന്‍ തന്നെ കൊല്ലാന്‍ വാടക കൊലയാളിയെ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് ഈ ഫെബ്രുവരിയിലാണ് സഞ്ജയ് പറഞ്ഞത്.

ഇതിനു മുൻപ് ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെയും ബിഷ്‌ണോയി സംഘം ഭീഷണി ഉയർത്തിയിരുന്നു. സിദ്ദു മൂസെവാലയുടെ അവസ്ഥയുണ്ടാകുമെന്നായിരുന്നു ഭീഷണിക്കത്തിൽ പറഞ്ഞിരുന്നത്. കഴിഞ്ഞ ജൂണ്‍ 5ന് ബാന്ദ്രയില്‍ നിന്നായിരുന്നു കത്ത് ലഭിച്ചത്. കൃഷ്ണമൃഗത്തെ കൊന്ന സംഭവത്തില്‍ സൽമാൻ ഖാൻ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ തന്‍റെ സമുദായാംഗങ്ങള്‍ ക്ഷമിക്കില്ലെന്നായിരുന്നു ലോറന്‍സ് ബിഷ്ണോയ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version