Business

സംസ്ഥാനത്ത് പാൽ വില കൂടും; വർധിക്കുക ലിറ്ററിന് 5 രൂപ

Published

on

മിൽമ പാൽവില ലിറ്ററിന് അഞ്ചു രൂപയിലധികം കൂട്ടേണ്ടി വരുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. വില വർധന പരിശോധിക്കാൻ സമിതിയെ നിയോഗിച്ചു. കർഷകരുടെ ഉൾപ്പെടെ അഭിപ്രായം തേടി പരിശോധനകൾ പൂർത്തിയായ ശേഷം വില വർദ്ധിപ്പിക്കും. ഉത്പാദനച്ചെലവ് വർധിച്ചതും ക്ഷീരകർഷകരുടെ ആവശ്യവും കണക്കിലെടുത്താണ് വില വർധനയെക്കുറിച്ച് ആലോചിക്കുന്നത്.

പാൽ വില വർദ്ധിപ്പിക്കാതെ ഇനിയും മുന്നോട്ടുപോകാൻ കഴിയില്ലെന്ന് മിൽമ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞമാസം ചേർന്ന ബോർഡ് യോഗത്തിൽ എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകൾ വില വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

2019-ലാണ് ഇതിന് മുൻപ് മിൽമ പാൽവില കൂട്ടിയത്. ലിറ്ററിന് നാലുരൂപയാണ് അന്ന് വർധിപ്പിച്ചത്. പുതിയ വില ജനുവരിയോടെ നടപ്പിൽ വരുത്താനാണ് ആലോചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version